21 November Wednesday
ദേശീയപാത

വിള്ളലിന് പരിഹാരം കാണാൻ എൻഎച്ച് അധികൃതർ റെയിൽവെ സഹായം തേടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

തെന്മല എം എസ്എൽ ഭാഗത്തെ സംയുക്ത പരിശോധന

തെന്മല

തെന്മലയിൽ എംഎസ്എൽ ഭാഗത്ത് ദേശീയപാതയിൽ ഉണ്ടായ വിള്ളലിന് പരിഹാരം കാണാൻ എൻഎച്ച്അധികൃതർ റെയിൽവെയുടെ സഹായം തേടുന്നു. വെള്ളിയാഴ്ച റെയിൽവേ, എൻ എച്ച് ഉദ്യോഗസ്ഥർ പാതയിൽ സംയുക്ത പരിശോധന നടത്തി. റോഡിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായ ഭാഗത്ത് നിർമാണ പ്രവർത്തനം നടത്താൻ  കാലതാമസം ഉണ്ടാകുമെന്നതിനാലാണ് റോഡിന്റെ മറു വശത്തു വീതി കൂട്ടാൻ എൻഎച്ച്  അധികൃതർ ആലോചിക്കുന്നത്.
പാറക്കെട്ടുകൾ നിറഞ്ഞ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ  റെയിൽവേ നാളിതുവരെ അനുവദിച്ചിട്ടില്ല. ദേശീയപാതയിൽ ചരക്കു ഗതാഗതം നിരോധിക്കുകയും നിർമാണം വൈകുകയും ചെയുന്ന അവസ്ഥയിൽ റെയിൽവേ കനിയാതെ മറ്റു മാർഗവുമില്ല. വെള്ളിയാഴ്ച  നടന്ന സംയുക്ത പരിശോധനയുടെ റിപ്പോർട്ട്‌  റെയിൽവേ സെക്ഷൻ എഞ്ചിനീർമാർ   ഡിവിഷണൽ എഞ്ചിനീർക്ക് നൽകും.ഡിവിഷണൽ എഞ്ചിനീയർ റിപ്പോർട്ട് മധുരൈ ഡിആർ എമ്മി നു കൈമാറും. ഡിആർ എം അംഗീകരിക്കുന്ന മുറയ്ക്ക് എൻഎച്ചിനെ ഫണ്ട്‌ ഉപയോഗിച്ച് എംഎസ്എൽ ഭാഗത്തെപാറകൾ പൊട്ടിച്ചു നീക്കാൻ കഴിയും. ഇവിടെ  160 മീറ്റർ നീളവും 3 മീറ്റർ വീതിയും ആണ് എൻഎച്ച് അധികൃതർ റെയിൽവേയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂറ്റൻപാറക്കെട്ടുകൾ ആയതിനാൽ വാൾ കട്ടിങ്ങിനു മാത്രമായിരിക്കും റെയിൽവേ അനുമതി നൽകുക. പാറ മുറിയ്ക്കലിന് റെയിൽവേ സെക്ഷൻ എഞ്ചിനീർമാർ അനുകൂല റിപ്പോർട്ട്‌ നൽകിയിട്ടുണ്ടെന്നാണ്  സൂചനക. സംയുക്ത പരിശോധനയിൽ  റെയിൽവേ സെക്ഷൻ എഞ്ചിനീർമാരായ സുബ്രമണ്യൻ, കെ വി വത്സലൻ, ജൂനിയർ എഞ്ചിനീയർ പ്രേമ, എൻ എച്ച്വിഭാഗം അസിസ്റ്റന്റ് എക്സി എഞ്ചിനിയർ നിഷ പി ആർ, അസി എഞ്ചിനിയർ ശ്യാമ, ഓവർസീർ തോമസ്, തെന്മല പൊലീസ് സബ് ഇൻസ്‌പെക്ടർ പ്രവീൺ വി എസ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top