13 November Tuesday
ലൈഫ്

ഭൂമിയും വീടും ഇല്ലാത്ത എല്ലാവര്‍ക്കും ആനുകൂല്യം: മന്ത്രി ഇ ചന്ദ്രശേഖരൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018
ചടയമംഗലം
ഭൂമിയും വീടുമില്ലാത്തവർക്കെല്ലാം ലൈഫ് പദ്ധതിലൂടെ അവ നൽകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. വെളിനല്ലൂർ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,61,000 വീടുകളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. മുല്ലക്കര രത്നാകരൻ എംഎൽഎ അധ്യക്ഷനായി. ​പഞ്ചായത്ത് സെക്രട്ടറി എംആർ ഷെരീഫ് റിപ്പോർട്ട് അവതരിപ്പിച്ചു.  പ്രസിഡൻറ് ഷീജാ നൗഷാദ് സ്വാ​ഗതം പറഞ്ഞു. ബ്ലോക്ക പഞ്ചായത്ത് പ്രസിഡൻറ് എസ് അരുണാദേവി, ജില്ലാ പഞ്ചായത്തം​ഗം  ടി ​ഗിരിജ കുമാരി, ബ്ലോക്ക് വൈസ് പ്രസിഡൻറ് സാം കെ ഡാനിയേൽ, പഞ്ചായത്ത വൈസ് പ്രസിഡൻറ് ജി സനിൽ, എസ്എസ് ശരത്, ​ഗ്രാമപ‍ഞ്ചായത്തം​ഗങ്ങളായ സുഹ്റാബീവി, ബി രേഖ, എസ് നൗഷാദ്, എംകെ നിർമ്മല, ജെയിംസ് എൻ ചാക്കോ, എസ് അബ്ദുൽ ഹക്കിം, കെ സുനിൽകുമാർ, എസ് അമൃത് തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top