23 July Monday

സിപിഐ എം ജില്ലാ സമ്മേളനം: ഇന്ന് ചെങ്കൊടി ഉയരും

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
കൊല്ലം > സിപിഐ എം ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്ച  കൊടി ഉയരും. പൊതുസമ്മേളന നഗരിയായ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍(ആശ്രാമം മൈതാനം) സ്വാഗതസംഘം ചെയര്‍മാന്‍ കെ വരദരാജന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക വഹിച്ചുകൊണ്ടുള്ള ജാഥ ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ വ്യാഴാഴ്ച  രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. കടയ്ക്കല്‍ വിപ്ളവ സ്മാരകത്തില്‍ നിന്നുമുള്ള കൊടിമര ജാഥ പകല്‍ രണ്ടിന് പ്രയാണം ആരംഭിച്ച് നിലമേല്‍, ചടയമംഗലം, ഓയൂര്‍ വഴി ചാത്തന്നൂരില്‍ എത്തി ദേശീയപാതവഴി ആശ്രാമം മൈതാനത്ത് എത്തും.  എല്ലാ ജാഥകളും ദീപശിഖകളും ആശ്രാമം മൈതാനത്തെത്തും. 
  ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായുള്ള  ദീപശിഖകള്‍ എത്തുന്നത് ജനമനസില്‍ നക്ഷത്രക്കതിരായി മാറിയ 22 അനശ്വര രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളില്‍ നിന്ന്്.  ദീപശിഖാ ജാഥകള്‍   വ്യാഴാഴ്ച രാവിലെ ആരംഭിച്ച് വൈകിട്ട് ആശ്രാമം മൈതാനത്തെത്തും. അവിടെനിന്ന് പ്രതിനിധി സമ്മേളന നഗറായ എം കെ ഭാസ്കരന്‍ നഗറില്‍(ടൌണ്‍ ഹാള്‍) വൈകിട്ട് ആറിന് എത്തും.    
  ആര്യങ്കാവില്‍ 1952 ല്‍ മുതലാളിമാര്‍ കൊലപ്പെടുത്തിയ  തോട്ടം തൊഴിലാളിയായ ജില്ലയിലെ ആദ്യ രക്തസാക്ഷി മുത്തുസ്വാമിയുടെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും വ്യാഴാഴ്ച  രാവിലെ ആരംഭിക്കുന്ന ദീപശിഖ പ്രയാണം തെന്മല, ഇടമണ്‍, പുനലൂര്‍, വെഞ്ചേമ്പ് വഴി അഞ്ചല്‍ തടിക്കാട് എം എ അഷറഫ് രക്തസാക്ഷി മണ്ഡപത്തില്‍ എത്തും. അവിടെ നിന്നും പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാകയും ഒപ്പം സഞ്ചരിച്ച് ഇളമാട്, ചെറുവക്കല്‍ ജോണിക്കുട്ടിയുടെ മണ്ഡപത്തില്‍ എത്തും. അമ്പലംകുന്ന് പൊന്നപ്പന്‍, വെളിയം കൊച്ചുകുട്ടന്‍,   നെടുമണ്‍കാവ് ശ്രീരാജ് എന്നിവരുടെ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നുമുള്ള ദീപശിഖയുമായി ചേര്‍ന്ന് കുണ്ടറ മുക്കട ജങ്ഷനില്‍ വൈകിട്ട് മൂന്നിന്് എത്തും.
കോട്ടാത്തല സുരേന്ദ്രന്‍ അന്ത്യവിശ്രമം കൊള്ളുന്ന കോട്ടാത്തലയിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള ദീപശിഖ രാവിലെ 11ന്് പുറപ്പെട്ട് കൊട്ടാരക്കര അബ്ദുള്‍ മജീദ്, തങ്ങള്‍കുഞ്ഞ് സ്മൃതി മണ്ഡപത്തില്‍ നിന്നുമുള്ള ദീപശിഖയുമായി ചേര്‍ന്ന് ചീരങ്കാവില്‍ എത്തും.  പുത്തൂരില്‍ നിന്നും ആരംഭിക്കുന്ന കാരിക്കല്‍ ബാബുവിന്റെ ബലികുടീരത്തിലെ ദീപശിഖയുമായി കുണ്ടറ മുക്കടയില്‍ വൈകിട്ട് മൂന്നിന്് എത്തും. കുണ്ടറയിലെ മാര്‍ക്കോസ്, എഡ്വേര്‍ഡ്, ഷീന്‍കുട്ടി സ്മൃതിമണ്ഡപങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖയും ഒപ്പം ചേര്‍ന്ന് കൊല്ലം ആശ്രാമം മൈതാനത്ത് വൈകിട്ട് അഞ്ചിന്് എത്തും. കൊല്ലം സുനില്‍കുമാര്‍,  മുഹമ്മദ്ഷെരീഫ് എന്നിവരുടെ രക്തസാക്ഷിമണ്ഡപങ്ങളില്‍ നിന്നുള്ള  ദീപശിഖാ പ്രയാണവും ആശ്രാമം മൈതാനത്ത് എത്തും.
 ഓച്ചിറ വയനകം നൂറുദ്ദീന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള ദീപശിഖ പ്രയാണം രാവിലെ 11 ന് ആരംഭിച്ച് ദേശീയപാതയിലെത്തി ചങ്ങന്‍കുളങ്ങരയില്‍ ക്ളാപ്പന അജയപ്രസാദ് രക്തസാക്ഷി മണ്ഡപത്തിലെ ദീപശിഖയുമായി ചേര്‍ന്ന് വവ്വാക്കാവില്‍ ് ശൂരനാട് നിന്നുള്ള പതാകജാഥയുമായി ചേരും. തുടര്‍ന്ന് കരുനാഗപ്പള്ളി ടൌണില്‍ പകല്‍ രണ്ടിന് എത്തും. 
പകല്‍  11 ന്് ശാസ്താംകോട്ട പരമേശ്വരന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം ആഞ്ഞിലിമൂട്, മൈനാഗപ്പള്ളി വഴി കല്ലേലി ഭാഗത്തുവച്ച് ഇ ഭാസ്ക്കരന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നുമുള്ള ദീപശിഖയുമായി ചേര്‍ന്ന് കരുനാഗപ്പള്ളി ടൌണിലെത്തും. എല്ലാ ജാഥകളും ഒരുമിച്ച് ദേശീയ പാത വഴി ചവറ നല്ലേഴത്ത് ജങ്ഷനില്‍ ശ്രീകുമാര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നുമുള്ള ദീപശിഖയുമായി ചേര്‍ന്ന് ആശ്രാമം മൈതാനത്ത് എത്തും. അവിടെ നിന്നും 22 ദീപശിഖാറാലികളും ഒരുമിച്ച് കൊല്ലം ടൌണ്‍ഹാളില്‍ എത്തും.
 
 
 
പ്രധാന വാർത്തകൾ
Top