16 November Friday

കേരള ബാങ്ക്: സർവീസ്‌ ചാർജ‌് ഇല്ലാതെ സേവനം: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018
പത്തനാപുരം
 കേരള ബാങ്ക് വരുന്നതോടെ നാഷണലൈസ് ബാങ്കുകൾ നൽകുന്ന സേവനങ്ങൾ ഒരു സർവീസ് ചാർജും ഇല്ലാതെ സഹകരണ ബാങ്കുകളിലെ ഇടപാടുകാർക്ക് നൽകാൻ കഴിയുമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്തനാപുരം സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നവീകരിച്ച ഓഫീസിന്റെയും വിവിധ പദ്ധതികളുടെയും ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  കെ ബി ഗണേശ‌്കുമാർ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് ബി അജയകുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി എസ് ഷാജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ‌്ഘാടനം  സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക്  പ്രസിഡന്റ‌് സോളമൻ അലക്സ് നിർവഹിച്ചു. മിൽക്ക് ബെർഗ് ഡെയറി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലോഗോ പ്രകാശനം അഡ്വ. കെ പ്രകാശ് ബാബു, കർഷക അവാർഡ് വിതരണം കെസിഇഡബ്ല്യൂബി വൈസ് ചെയർമാൻ കെ രാജഗോപാൽ, നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെ ആദരിക്കൽ കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാൽ എന്നിവർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് എസ് സജീഷ്, പഞ്ചായത്ത് പ്രസിഡന്റ് എച്ച് നെജീബ് മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ ആശാ ശശിധരൻ, ജോർജ‌് മാത്യു, എം മീരാ പിള്ള, എൻ ജഗദീശൻ, മുഹമ്മദ് അസ്ലം  എന്നിവർ സംസാരിച്ചു. ബാങ്ക് കാഷ്യൂ കോർപറേഷനുമായി ചേർന്ന് കുര്യോട്ടുമലയിലെ പത്തേക്കർ സ്ഥലത്ത് കശുമാവിൻ തൈ നടും.
പ്രധാന വാർത്തകൾ
Top