15 November Thursday

കെഎസ്ആർടിസി ഡിടിഒയുടെ സ്ഥലംമാറ്റത്തിനെതിരെ പാസഞ്ചേഴ്സ് അസോസിയേഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018
ചടയമംഗലം 
കെഎസ്ആർടിസിയെ സ്നേഹിക്കുന്നവർക്ക‌് കെ കെ സുരേഷ്കുമാറിനെ തിരികെ വേണം.  പ്രവർത്തന മികവില്‍ കെഎസ്ആർടിസിയെ ജനകീയമാക്കിയ ഇദ്ദേഹം ഏവർക്കും പ്രിയപ്പെട്ടവനാണ്. എറണാകുളത്തേക്ക് സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ സുരേഷ്കുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് യാത്രക്കാരും ഫാൻസ് അസോസിയേഷനും പാസഞ്ചേഴ്സ് അസോസിയേഷനും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്. 
അഞ്ചുമാസം മുമ്പാണ് സുരേഷ‌്കുമാര്‍ ഡിടിഒ ചുമതല ഏറ്റെടുത്തത്. പ്രതിസന്ധിയില്‍  കടന്നുപോകുന്ന കോർപറേഷനെ ലാഭകരവും മുന്നേറ്റവുമുണ്ടാകുന്ന രീതിയില്‍ പ്രവർത്തനങ്ങൾ  ആരംഭിച്ചു. സ്വകാര്യ ബസുകളുടെ വെല്ലുവിളി അതിജീവിച്ചാണ്  കെഎസ്ആർടിസിയുടെ മുന്നേറ്റം.  കെഎസ്ആർടിസി ബസിൽ മനഃപൂർവം ഇടിക്കുന്ന സംഭവങ്ങളും  ചെങ്ങന്നൂർ‐കൊല്ലം ചെയിൻ സർവീസുകളും തടസ്സപ്പെടുത്തുന്ന  സംഭവങ്ങളുണ്ടായി. ഇതിനെതിരെ ഇടപെട്ട് നിയമനടപടി സ്വീകരിച്ചു. കെഎസ്ആർടിസിക്ക് തിളക്കമാർന്ന നേട്ടങ്ങൾ നൽകിയ കെ കെ സുരേഷ്കുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി ജില്ലയില്‍ തുടരാന്‍ നടപടി സ്വീകരിക്കണമെന്ന്  സിഎംഡിക്ക് അഞ്ചൽ പാസഞ്ചർ അസോസിയേഷൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
Top