Top
18
Thursday, January 2018
About UsE-Paper

മത്സ്യത്തൊഴിലാളികളുടെ വിവരം ഫോണില്‍: പരീക്ഷണം 5നും 6 നും

Wednesday Jan 3, 2018
സ്വന്തം ലേഖിക
കൊല്ലം > കടലിലേക്ക് പുറപ്പെടുന്നത് മുതല്‍  മടങ്ങുംവരെയുള്ള മത്സ്യത്തൊഴിലാളികളുടെ വിവരം ഇനി വിരല്‍ത്തുമ്പില്‍.   അപകട സാധ്യതാ വിവരങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും യാനങ്ങളുടെ ഗതി നിര്‍ണയത്തിനും ഐഎസ്ആര്‍ഒയുടെ നാവിക് ഉപഗ്രഹ ശൃംഖലയുമായി ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും നേരിട്ട് ബന്ധം പുലര്‍ത്താനുള്ള സംവിധാനമാണ് തൊഴിലാളികള്‍ക്ക് സഹായകരമാകുന്നത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍  തൊഴിലാളികളുടെ സംരക്ഷണത്തിന് പുതിയ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കുന്നത്. തൊഴിലാളികളുടെ  മൊബൈല്‍ ഫോണ്‍ നാവിക് ഉപഗ്രഹ ശൃംഖല വഴി ബന്ധപ്പെടുത്തിയാണ് ഇത് നടപ്പാക്കുക. 
ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയുള്ള  പദ്ധതിയുടെ പരീക്ഷണം വെള്ളി , ശനി ദിവസങ്ങളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് നടക്കും. 200നോട്ടിക്കല്‍ മൈല്‍ വരെ പോകുന്ന രണ്ട് തങ്ങല്‍ വള്ളം, നാല് ബോട്ടുകള്‍ എന്നിവയില്‍ ഈ ഉപകരണം ഘടിപ്പിച്ചാണ് പരീക്ഷിക്കുക.