19 December Wednesday

രാഖികൃഷ്ണയുടെ വീട് എം എ ബേബി സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 2, 2018
സ്വന്തം ലേഖകന്‍
കൊല്ലം
ട്രെയിനു മുന്നില്‍ചാടി മരിച്ച കൊല്ലം ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ഥിനി കൂട്ടിക്കട ശ്രീരാഗില്‍ രാഖി കൃഷ്ണയുടെ വീട്  സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി സന്ദര്‍ശിച്ചു. ഞായറാഴ്ച പകല്‍ മൂന്നിന് വീട്ടിലെത്തിയ അദ്ദേഹം രാഖിയുടെ അച്ഛന്‍ രാധാകൃഷ്ണനോടും സ്‌കൂള്‍കാലം മുതല്‍ രാഖിയുടെ സുഹൃത്തായ സ്നേഹയോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അമ്മ ശ്രീജാതയെയും മറ്റു ബന്ധുക്കളെയും ആശ്വസിപ്പിച്ചു. 'ഉറച്ച മനസ്സിന്റെ ഉടമയാണ് രാഖിയെന്നും അവളുടെ മനസ്സിനെ കാര്യമായി അധ്യാപകര്‍ വേദനിപ്പിച്ചിട്ടുണ്ടാകാ
മെന്നും' സ്നേഹ എം എ ബേബിയോട് പറഞ്ഞു. അവര്‍ ധരിച്ചിരുന്ന ടോപ്പില്‍ എഴുതിയിട്ടത് ഒരുവാക്കാണ്. അത് കോപ്പിയടിക്കാനായിരുന്നില്ല. പഠിക്കുമ്പോള്‍തന്നെ ചില വാക്കു
കള്‍ വിദ്യാര്‍ഥികള്‍ ഓര്‍
മയ്ക്കായി എഴുതിയിടാറുണ്ട്. പരീക്ഷാ ദിവസം ആ ടോപ്പുതന്നെ ശ്രദ്ധിക്കാതെ ധരിച്ചതാകാമെന്നും രാഖി നന്നായി പഠിക്കുമായിരുന്നുവെന്നും കൊല്ലം എസ്എന്‍ കോളേജില്‍ 
ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ സ്നേഹ ചൂണ്ടിക്കാട്ടി.
മകളുടെ മരണത്തില്‍  കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന്  ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പരാതി നല്‍കണമെന്നുണ്ടെന്ന് പറഞ്ഞ അച്ഛനോട്   എം നൗഷാദ് എംഎല്‍എ വഴി മുഖ്യമന്ത്രിയെ കാണാന്‍ എം എ ബേബി നിര്‍ദേശിച്ചു. ബെറ്റി ബേബി, യുവജന കമീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
 
പ്രധാന വാർത്തകൾ
Top