20 September Thursday

10ന് പുനലൂരിലെ ഓട്ടോറിക്ഷകളുടെ യാത്ര പ്രളയബാധിതരുടെ സഹായത്തിനായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

പുനലൂർ

പ്രളയബാധിതർക്ക് സഹായഹസ്തവുമായി പുനലൂരിലെ ഓട്ടോ തൊഴിലാളികളും.  ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തൊഴിലാളികൾ തീരുമാനിച്ചു. 10ന‌് പട്ടണത്തിലെ ഓട്ടോറിക്ഷകൾ ഓടുന്നത് പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനുള്ള ധനസമാഹരണത്തിനുള്ള കാരുണ്യ മനസ്സുമായാകും. 
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിലാണ് തൊഴിലാളികൾ സംയുക്തമായി സഹായ മനസ്സുമായി ഒത്തുചേർന്ന് മാതൃകാ തീരുമാനം ‌ എടുത്തത‌്. മുനിസിപ്പൽ മേഖലയിലെ എല്ലാ  സ്റ്റാൻഡിലുമുള്ള തൊഴിലാളികളും ഇതിൽ അണിനിരക്കും.
ഓട്ടോ സവാരി നടത്തുന്നവർക്കും ഈ കാരുണ്യപ്രവർത്തനത്തിൽ തങ്ങളുടെ സഹായം ഓട്ടോതൊഴിലാളികൾക്ക് പത്തിലെ യാത്രയിൽ കൈമാറാം. ഇത്തരത്തിൽ സമാഹരിക്കുന്ന തൊഴിലാളികളുടെ ഒരു ദിവസത്തെ വരുമാനം പുനലൂരിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. തുക ഡിഡിയാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഓട്ടോ തൊഴിലാളികളുടെ യോഗം മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. 
മനോജ് അധ്യക്ഷനായി.  യൂണിയൻ സെക്രട്ടറി ആർ അശോകൻ, നസീർ, അജികുമാർ,  പത്മനാഭൻ, ബ്ലസി, മനു, വഹാബ് എന്നിവർ സംസാരിച്ചു. പ്രളയത്തെ തുടർന്ന് ചെളിയും മാലിന്യങ്ങളും നിറഞ്ഞ ഗ്രാമങ്ങളുടെ ശുചീകരണ പ്രവർത്തനത്തിനും ഓട്ടോ തൊഴിലാളികൾ എത്തും.
പ്രധാന വാർത്തകൾ
Top