19 September Wednesday

ഡിവൈഎഫ്‌ഐ യൂത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
കൊല്ലം
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്റർ  പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. പോളയത്തോട‌് എൻഎസ് സ‌്മാരകമന്ദിര
ത്തിന് സമീപം സ്വന്തമായി  വാങ്ങിയ സ്ഥലത്താണ് യൂത്ത് 
സെന്റർ.  
സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  എസ‌് ആർ അരുൺബാബു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ഡിവൈഎഫ്‌ഐ  സംസ്ഥാനപ്രസിഡന്റ് 
എ എൻ ഷംസീർ എംഎൽഎ, എം മുകേഷ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എക്‌സ് ഏണസ്റ്റ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സേതുമാധവൻ, ജി മുരളീധരൻ, ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ചിന്താജെറോം, ബ്രിജിത്,  രഞ്ജുസുരേഷ്, ഗോപിലാൽ എന്നിവർ സം
സാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ബിജു സ്വാഗതവും സംസ്ഥാനകമ്മിറ്റിയംഗം ആർ രാജേഷ് നന്ദിയും പറഞ്ഞു. 
തുടർന്ന് നടന്ന ജില്ലാ പ്രവർത്തകയോഗം  എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. അഭി
മന്യു ലൈബ്രറിക്ക് വേണ്ടി ജില്ലയിലെ വിവിധ ഏരിയകളിൽ
നിന്ന് പ്രവർത്തകർ ശേഖരിച്ച 10, 000 പുസ്തകം  ഷംസീർ ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
Top