13 November Tuesday

ദുരിതാശ്വാസ നിധിയിലേക്ക് 'സൗത്ത് ഇന്ത്യന്‍ ആക്ടേര്‍സ് ഫ്രം എയ്റ്റീസ്' 40 ലക്ഷം രൂപ നല്‍കി

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'സൗത്ത് ഇന്ത്യന്‍ ആക്ടേര്‍സ് ഫ്രം എയ്റ്റീസ്' കൂട്ടായ്മ 40 ലക്ഷം രൂപ കൈമാറി. കൂട്ടായ്മയിലെ അംഗങ്ങളായ സുഹാസിനി, ലിസി, ഖുഷ്ബു എന്നിവര്‍ തുകയടങ്ങിയ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കൂട്ടായ്മയില്‍ അംഗങ്ങളായവര്‍ സ്വയമേ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് പുറമെയാണിതെന്നും, ഒപ്പംതന്നെ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു.

1980 കാലഘട്ടത്തില്‍ സിനിമയില്‍ സജീവമായവരുടെ കൂട്ടായ്മയാണ്  'സൗത്ത് ഇന്ത്യന്‍ ആക്ടേര്‍സ് ഫ്രം എയ്റ്റീസ്'.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top