22 September Saturday

ഇടുക്കി ജലനിരപ്പ‌് 2396.48 അടി

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018


ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ‌് 2396.48 അടിയായി കുറഞ്ഞു. സംഭരണശേഷിയുടെ 92.42 ശതമാനമാണിത‌്. പദ്ധതി പ്രദേശത്ത‌് 8.2 മില്ലിമീറ്റർ മഴ ലഭിച്ചു. വ്യാഴാഴ‌്ച വൈകിട്ട‌് അണക്കെട്ടിൽ 272 ഘനമീറ്റർ ജലമാണ‌് സെക്കൻഡിൽ ഒഴുകിയെത്തിയത‌്. മൂന്ന‌് ഷട്ടറുകളിലായി 200 ഘനമീറ്റർ ജലം പുറന്തള്ളുന്നു.മൂലമറ്റത്ത‌് 14.949 ദശലക്ഷം യൂണിറ്റായിരുന്നു ഉൽപ്പാദനം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച വൈകിട്ട് നാലിന് 137.85 അടിയിലേക്ക് താഴ്ന്നു. സെക്കൻഡിൽ 1073 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ശരാശരി 2211 ഘനയടി വെള്ളം വ്യാഴാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിൽ തമിഴ്നാട് കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ വരെ 24 മണിക്കൂറിൽ വൃഷ്ടിപ്രദേശങ്ങളിൽ മഴയില്ലായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top