16 November Friday

യുഎഇയുടെ സഹായം നിഷേധിച്ചതിനാൽ മറ്റു രാജ്യങ്ങള്‍ക്കും സഹായിക്കാനാകുന്നില്ല: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018


യുഎഇ പ്രഖ്യാപിച്ച സഹായവാഗ്ദാനം നിഷേധിച്ചതു മൂലമാണ് മറ്റു രാജ്യങ്ങൾ സഹായധനം പ്രഖ്യാപിക്കാതിരുന്നതെന്ന‌് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.  ഇത് സംബസിച്ച കാര്യങ്ങൾ വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ തന്നോടു സംസാരിച്ചിരുന്നു. ആറന്മുള എഴീക്കാട‌് കോളനി സന്ദർശിച്ചശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

600 കോടിയെക്കാൾ 100 കോടി രൂപ അധികം യുഎഇ പ്രഖ്യാപിച്ചതു മൂലമാണോ കേന്ദ്ര നടപടി എന്നു സംശയിക്കേണ്ടി വരും. പ്രളയത്തിനു ശേഷവും മുൻപും എന്നാവും നവകേരള സൃഷ്ടിക്കു ശേഷം കേരളം അറിയപ്പെടുക. എല്ലാം നഷ്ടപ്പെട്ടിട്ടും ജനങ്ങളുടെ മുഖത്തു തെളിയുന്ന ആത്മവിശ്വാസം ആവേശം തരുന്നതാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് ഈ  ആത്മവിശ്വാസത്തിലേയ്ക്ക് നയിച്ചത്. ഈ മഹാ ദുരന്തത്തെ നാം നേരിട്ടത് വരുംകാല ചരിത്രമാകും. അതാണ് മുരളി തുമ്മാരുകുടി പറഞ്ഞത്. കേരളത്തിന്റെ പുനഃസൃഷ്ടിക്ക് രാഷ്ട്രീയം മാറ്റിവച്ച് ഒന്നുചേരാമെന്നും എം എ ബേബി പറഞ്ഞു.


പ്രധാന വാർത്തകൾ
Top