17 November Saturday
വിജിലൻസ് കോടതി പ്രതിചേർത്ത നഗരസഭാ ചെയർമാൻ രാജിവയ‌്ക്കണം

പറവൂർ നഗരസഭയിൽ എൽഡിഎഫ‌് അനിശ‌്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


പറവൂർ  
ഭുമി ഇടപാടിൽ വിജിലൻസ് കോടതി പ്രതിചേർത്ത നഗരസഭാ ചെയർമാൻ രമേശ് ഡി കുറുപ്പും രണ്ട് കൗൺസിലർമാരും രാജിവയ‌്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ‌്ക്കു മുന്നിൽ എൽഡിഎഫ് ആരംഭിച്ച അനിശ്ചിതകാല റിലേ സത്യഗ്രഹം ജോൺ ഫെർണാണ്ടസ‌് എംഎൽഎ ഉദ്ഘാടനം ചെയ‌്തു.

ഭരണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ‌് കൗൺസിലർമാർ നഗരസഭയെ അഴിമതിയുടെ താവളമാക്കി മാറ്റിയെന്ന്  അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നടന്ന ഒട്ടേറെ അഴിമതി കഥകൾ വിശദമായി അന്വേഷിച്ചാൽ ഇത്തരക്കാരുടെ നില പരിതാപകരമാകും. ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പൈപ്പ് വാങ്ങിയതിൽ നടന്ന അഴിമതിയും പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി ഭൂമി വാങ്ങിയതിൽ നടന്ന ക്രമക്കേടും ഉത്തമ ഉദാഹരണങ്ങളെന്നും ജോൺ ഫെർണാണ്ടസ‌് പറഞ്ഞു.

കെ ബി അറുമുഖൻ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് കെ എ വിദ്യാനന്ദനും, കൗൺസിലർ എസ് ശ്രീകുമാരിയുമാണ് തിങ്കളാഴ‌്ച സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്.
എൽഡിഎഫ് നേതാക്കളായ ടി ആർ ബോസ്, കെ പി വിശ്വനാഥൻ, എൻ ഐ പൗലോസ്, എം കെ ബാനർജി, എം എൻ ശിവദാസൻ,  എ കെ സുരേഷ്, സി പി ജയൻ, കെ സുധാകരൻ പിള്ള, എം പി ഏയ്ഞ്ചൽസ്, എ എ പവിത്രൻ, എൻ എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു.

കൗൺസിലർമാരായ ടി വി നിഥിൻ, കെ രാമചന്ദ്രൻ എന്നിവർ ചൊവ്വാഴ‌്ച  സത്യഗ്രഹ സമരത്തിന് നേതൃത്വം നൽകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top