17 December Monday

ചേർപ്പ‌് സിഎൻഎൻ സ‌്കൂളിലേക്ക‌് മാർച്ച‌് നടത്തും: എസ‌്എഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


വിദ്യാർഥികളെകൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ ചേർപ്പ് സിഎൻഎൻ  സ്കൂളിലേക്ക് മാർച്ച് നടത്തുമെന്ന‌് എസ‌്എഫ‌്ഐ. ആർഎസ്എസിന്റെ ഗൂഢലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള ഇടങ്ങളല്ല കേരളത്തിലെ വിദ്യാലയങ്ങളെന്നും അപരിഷ്കൃതരീതികളെ ശക്തമായി എതിർക്കുമെന്നും സംസ്ഥാനപ്രസിഡന്റ‌് വി എ വിനീഷ‌്, സെക്രട്ടറി കെ എം സച്ചിൻദേവ‌് എന്നിവർ വ്യക്തമാക്കി.

അധ്യാപകർ ആദരവും ബഹുമാനവും അർഹിക്കുന്നവരാണ്. എന്നാൽ‌, പാദപൂജപോലുള്ളവ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. വിദ്യാലയങ്ങൾ ഏതെങ്കിലും മതത്തിന്റെ പ്രചാരണ കേന്ദ്രമല്ല. മാനവികതയും മതനിരപേക്ഷതയും പുലരുന്ന ഇടങ്ങളായ വിദ്യാലയങ്ങളിൽ മതപരമായ കാഴ്ചപ്പാടുകൾ നടപ്പാക്കുന്നതിനെ എന്തുവില കൊടുത്തും ചെറുക്കും.

ഏവർക്കും അവരവരുടെ വിശ്വാസമനുസരിച്ച് പഠിക്കാൻ സാധിക്കുന്ന ഇടങ്ങളായി വിദ്യാലയങ്ങളെ നിലനിർത്തുന്നതിനുള്ള പോരാട്ടത്തിന് എസ്എഫ്ഐ നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

പ്രധാന വാർത്തകൾ
Top