21 September Friday

50 എംബിബിഎസ് സീറ്റ് അധികമനുവദിച്ചത‌് സ്റ്റേ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


ന്യൂഡൽഹി
കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജിന് 50 എംബിബിഎസ് സീറ്റ് അധികമനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് നടപടി. ആവശ്യമായ പരിശോധന കൂടാതെ സീറ്റുകൾ അനുവദിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി നടപടിയെ സുപ്രീംകോടതി വിമർശിച്ചു. മെഡിക്കൽ കോളേജുകളുടെ ഹർജികൾ കാരണം മടുത്തെന്നും അനാവശ്യമായി കോടതിയെ സമ്മർദത്തിലാക്കുകയാണെന്നും ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.

ഹർജികളിൽ അടുത്തയാഴ‌്ച വിശദവാദം കേൾക്കും. സംസ്ഥാന സർക്കാർ ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് പുറത്തായ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികൾ പരീക്ഷയെഴുതാൻ അനുമതിതേടി സമർപ്പിച്ച അപേക്ഷകളും അടുത്തയാഴ‌്ച മാത്രമേ പരിഗണിക്കൂ.

പ്രധാന വാർത്തകൾ
Top