Top
23
Tuesday, January 2018
About UsE-Paper

മുത്തലാഖ് സുപ്രീംകോടതിയെ സമീപിക്കും: കുഞ്ഞാലിക്കുട്ടി

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > മുത്തലാഖ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതടക്കം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ളിംലീഗ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. മുസ്ളിം യൂത്ത്ലീഗ് വാര്‍ഷിക കൌണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യ ന്യൂനപക്ഷമായ മുസ്ളിങ്ങളെ ബാധിക്കുന്ന നിയമം അവരുടെ ഏതെങ്കിലുമൊരു സംഘടനയോട് ആലോചിക്കാതെയും പ്രതിപക്ഷത്തെ അവഗണിച്ചും പാസാക്കിയെടുത്തത് കേന്ദ്രസര്‍ക്കാര്‍ നിലപാടുകളുടെ സൂചനയാണ്. ഇതാണ് ഫാസിസം. വേണമെങ്കില്‍ അനുസരിച്ചോ എന്നതാണ് നയം. സുപ്രീം കോടതി തന്നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച മുത്തലാഖിന്റെ കാര്യത്തില്‍ പ്രത്യേകനിയമം ആവശ്യമില്ല-കുഞ്ഞാലിക്കുട്ടി പറഞ്ഞു.