26 June Tuesday

പ്രവാസി നാടകോത്സവം ജനുവരി 1 മുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

കോഴിക്കോട് > കേരള സംഗീത നാടക അക്കാദമി ആഭിമുഖ്യത്തില്‍ ജനുവരി 1 മുതല്‍ 7 വരെ കോഴിക്കോട്ട് പ്രവാസി നാടകോത്സവം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ജനുവരി 12, 13 തീയതികളില്‍ നടക്കുന്ന ലോക കേരള സഭയുടെ ഭാഗമായാണ് നാടകോത്സവം. ടൌണ്‍ഹാളില്‍ ഒന്നിന് വൈകിട്ട് അഞ്ചരയ്ക്ക് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത അധ്യക്ഷയാകും. ആദ്യദിവസം വൈകിട്ട് 6.30നും മറ്റ് ദിവസങ്ങളില്‍ 6നുമാണ് നാടകം. പ്രവേശനം സൌജന്യം. ഗള്‍ഫ് മലയാളികള്‍ അവതരിപ്പിക്കുന്ന മൂന്നു നാടകങ്ങള്‍ അരങ്ങേറും. ഇന്ത്യയില്‍ മൂന്നു മേഖലകളില്‍ പ്രവാസി മലയാളികള്‍ക്കായി നടത്തിയ മത്സരത്തില്‍നിന്ന് തെരഞ്ഞെടുത്ത നാലു നാടകങ്ങളും അരങ്ങേറുമെന്ന് സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി മധു എന്നിവര്‍ അറിയിച്ചു.

ഒന്നിന് ഇഡിയറ്റ് (പന്‍വേല്‍ മലയാളി സമാജം, മുംബൈ), രണ്ടിന് മേഘങ്ങളേ കീഴടങ്ങുവിന്‍ (വൃക്ഷ് ദി തിയേറ്റര്‍, ന്യൂഡല്‍ഹി), മൂന്നിന് കടല്‍സഞ്ചാരം (പുരോഗമന കലാസാഹിത്യസംഘം, കൊല്‍ക്കത്ത), നാലിന് തോടിനപ്പുറം പറമ്പിനപ്പുറം (കൂറ്റനാട് ജനകീയ കൂട്ടായ്മ, ഖത്തര്‍), അഞ്ചിന് ഗോദൊയെ കാത്ത് (കേരളീയ സമാജം, ബഹറൈന്‍), ആറിന് ഉഷ്ണമേഖലയിലെ പെണ്‍കുട്ടി (ഫ്യൂച്ചര്‍ ഐ തിയേറ്റര്‍, കുവൈത്ത്), ഏഴിന് വവ്വാലുകളുടെ നൃത്തം (ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍, ഹൈദരാബാദ്) എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും.

പ്രധാന വാർത്തകൾ
Top