15 November Thursday

ബിജെപിക്ക്‌ ഭരണംപോയ കാറഡുക്ക പഞ്ചായത്തിൽ അനസൂയ റൈ പുതിയ പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനസൂയ റൈ മാധ്യമങ്ങളോട്‌ സംസാരിക്കുന്നു

മുള്ളേരിയ (കാസർകോട്) > പതിനെട്ട് വർഷത്തെ ബിജെപി ഭരണത്തിന്  അവിശ്വാസത്തിലൂടെ അന്ത്യം കുറിച്ച കാറഡുക്ക പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി അനസൂയ റൈ യെ തെരഞ്ഞെടുത്തു.

പഞ്ചായത്തിൽ പ്രസിഡന്റ്  വനിതാ സംവരണമാണ്. ആറാം വാർഡിൽ മല്ലാവാരയിൽ സിപിഐ എം പിന്തുണയോടെ സ്വതന്ത്രയായി വിജയിച്ചതാണ് അനസൂയ റൈ. പതിനഞ്ച് അംഗം ഭരണസമിതിയിൽ  ബിജെപി ഏഴ്, സിപിഐ എം മൂന്ന്, സിപിഐ എം സ്വതന്ത്രർ രണ്ട്, മുസ്‌ലിം ലീഗ് രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബിജെപി സ്ഥാനാർത്ഥിയായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ജി സ്വപ്ന മത്സരിച്ചു.അനസൂയ റൈക്ക്‌ എട്ടുവോട്ടും സ്വപ്‌നക്ക്‌ 7 വോട്ടും ലഭിച്ചു. രാവിലെ പതിനഞ്ഞൊയിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ് .

പഞ്ചായത്തിലെ പ്രധാന ടൗണായ മുള്ളേരിയയുടെ ശോചനീയാവസ്ഥയും പഞ്ചായത്തിന്റെ വികസന മുരടിപ്പുമാണ് അവിശ്വാസത്തിന് കാരണമായത്. ആഗസ്ത് ആദ്യവാരമാണ് അവിശ്വാസ പ്രമേയത്തിലൂടെ ബിജെപി ഭരണസമിതി പുറത്തായത്. പതിമൂന്നാം വാർഡ് അംഗം സിപിഐ എമ്മിലെ എ വിജയകുമാർ നൽകിയ അവിശ്വാസം പാസ്സായതോടെ പ്രസിഡന്റ് ജി സ്വപ്ന പുറത്തായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.കേവല ഭൂരിപക്ഷമില്ലാതെയായിരുന്നു ഇത്‌ വരെയും ബിജെപി ഭരണം.


 


പ്രധാന വാർത്തകൾ
Top