19 November Monday

വാട് സാപ് ഹർത്താൽ: മലപ്പുറത്ത‌് 139 കേസ‌്; 978 പ്രതികൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


വാട്സാപ് പ്രചാരണത്തിലൂടെ ഏപ്രിൽ 16ന് നടന്ന ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയ സംഭവങ്ങളിൽ മലപ്പുറം ജില്ലയിൽ വിവിധ കേസുകളിൽ അറസ്റ്റിലായത് 978 പേർ. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് 31 സ്റ്റേഷൻ പരിധിയിൽ 139 കേസാണ് രജിസ്റ്റർ ചെയ‌്തത‌്. പൊതുമുതൽ നശിപ്പിക്കൽ, ഒൗദ്യോ​ഗിക കൃത്യനിർവഹണം തടയൽ, കൈയേറ്റം, ഭീഷണി, മാർ​ഗതടസ്സം സൃഷ്ടിക്കൽ എന്നീ കേസുകളിലാണ് പ്രതികൾ അറസ്റ്റിലായത്. താനൂർ, തിരൂർ, മഞ്ചേരി സ്റ്റേഷൻ പരിധികളിലാണ് കൂടുതൽ കേസുകൾ.

 വർഗീയ ചേരിതിരിവിന‌് ഇടയാക്കുംവിധം  വ്യാപക അക്രമമാണ് അരങ്ങേറിയത്. തെരുവിലിറങ്ങിയ  സംഘങ്ങൾ കടയടപ്പിക്കുകയും വാഹനങ്ങൾ തടയുകയും സംഘർഷമുണ്ടാക്കുകയുംചെയ‌്ത‌ു. സർക്കാരിന്റെയും പൊലീസിന്റെയും ശക്തമായ ഇടപെടലാണ‌്   വർഗീയ കലാപത്തിലേക്കുള്ള പോക്ക് തടഞ്ഞത‌്.

പ്രധാന വാർത്തകൾ
Top