17 November Saturday

വെള്ളപ്പൊക്കം : ഓൺലൈൻ വ്യാപാരം നിലച്ചിട്ട‌് മൂന്നാഴ‌്ച

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


ആലപ്പുഴ
മഴക്കാലക്കെടുതിയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്നതിനാൽ ഓൺലൈൻ വ്യപാര കമ്പനികളുടെ കേരളത്തിലേക്കുള്ള വ്യാപാരം മുടങ്ങി.
ഫ്ലിപ‌്കാർട്ട‌്, ആമസോൺ തുടങ്ങിയ ഒാൺലൈൻ വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയാണ‌് കേരളത്തിൽനിന്ന‌്  ഓർഡർ  സ്വീകരിക്കാതെയായത‌്.
സംസ്ഥാനത്ത‌് ഒമ്പതി‌ന‌് തുടങ്ങിയ മഴ കൂടുതൽ കനത്തതോടെ ഒാൺലൈൻ വ്യാപാരസ്ഥാപനങ്ങൾവഴി ബുക്കിങ‌് ചെയ‌്താൽ ഉപയോക‌്താക്കൾ നൽകുന്ന പിൻകോഡിൽ സാധനം ഔട്ട‌് ഓഫ‌് സ‌്റ്റോക്ക‌് ആണന്നായിരുന്നു മറുപടി. 

11 മുതൽ ഓർഡർചെയ്യുന്നത‌് പൂർണമായും നിർത്തി. വെള്ളെപ്പൊക്കത്തിൽ നെടുമ്പാശേരി വിമാനത്താവളം അടച്ചതും റോഡുകൾ തകർന്നതുംമൂലമാണ‌് കച്ചവടം നിർത്തിവച്ചതെന്നും വ്യാഴാഴ‌്ചയോടെ വിതരണം പുനഃസ്ഥാപിക്കുമെന്നും  ഫ്ലിപ‌്കാർട്ട‌് അധിക‌ൃതർ പറഞ്ഞു.

എന്നാൽ ബുധനാഴ‌്ച വൈകീട്ടുവരെ സാധനങ്ങൾ ഒാർഡർചെയതപ്പോൾ പലർക്കും  'ഔട്ട‌് ഓഫ‌് സ‌്റ്റോക്ക‌്'  മറുപടിയാണ‌് ലഭിച്ചത‌്.  
മാത്രമല്ല പല സൈറ്റുകൾവഴിയായി സാധനങ്ങൾ ബുക്ക‌്ചെയ‌്ത പലർക്കും സാധനം ലഭിക്കാൻ രണ്ടാഴ‌്ചവരെ താമസമെടുക്കുമെന്നുമാണ‌് ബുക്ക‌്ചെയ്യുന്നവർക്ക‌് ലഭിക്കുന്ന മറുപടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top