15 November Thursday

മിനി മുത്തൂറ്റ‌് ഗ്രൂപ്പ‌് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ചെറുക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018


തിരുവനന്തപുരം
മിനി മുത്തൂറ്റ‌് ഗ്രൂപ്പ‌് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ചെറുക്കുമെന്ന‌്  നോൺ ബാങ്കിങ്‌ ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ചേർന്ന മിനി മുത്തൂറ്റ‌് ഗ്രൂപ്പ‌് ജീവനക്കാരുടെ സംസ്ഥാന കൺവൻഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രധാന സാമ്പത്തികസ്ഥാപനമായ മിനി മുത്തൂറ്റ‌് ഗ്രൂപ്പിൽ 2000 ജീവനക്കാർക്ക‌് മിനിമം വേജസ‌്, ബോണസ‌്, ക്ഷാമബത്ത തുടങ്ങിയ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. പിഎഫ‌്, ഗ്രാറ്റുവിറ്റി, പെൻഷൻ  തുടങ്ങിയ ആനൂകൂല്യങ്ങളും നാമമാത്രമാക്കാനുള്ള തട്ടിപ്പാണ‌് മാനേജ‌്മെന്റ‌് സ്വീകരിക്കുന്നത‌്. 18000 രൂപ എന്ന മിനിമം വേതനം അനുവദിക്കണമെന്നും  മൊത്തം ശമ്പളത്തിന്റെ 20 ശതമാനം ബോണസായി ആവശ്യപ്പെടാനും  കൺവൻഷൻ തീരുമാനിച്ചു. 

ബി ടി ആർ ഭവനിൽ  കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ‌്ഘാടനം ചെയ‌്തു.  ബിനു സുരേന്ദ്രൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌്, യൂണിയൻ ജനറൽ സെക്രട്ടറി സി സി രതീഷ‌്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എസ‌് അഭിലാഷ‌്, ഷോലിത എന്നിവർ സമസാരിച്ചു. കെ എസ‌് ഉദ‌യകുമാർ റിപ്പോർട്ട‌് അവതരിപ്പിച്ചു. മറിയുമ്മ തയ്യിൽ സ്വാഗതവും എൻ എസ‌് പ്രവീൺകുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ആഷിഖ‌് തേലക്കാട‌് (പ്രസിഡന്റ‌്), മറിയുമ്മ തയ്യിൽ, ജോൺ തോമസ‌് മുളയറ, ബിനു സുരേന്ദ്രൻ (വൈസ‌് പ്രസിഡന്റുമാർ), കെ എസ‌്  ഉദ‌യകുമാർ കാട്ടായിക്കോണം  (സെക്രട്ടറി),  എൻ എസ‌് പ്രവീൺകുമാർ, മിനി തോമസ‌്, ബെന്നി വർഗീസ‌് (ജോയിന്റ‌് സെക്രട്ടറിമാർ), സി വി രജീഷ‌് (ട്രഷറർ)

പ്രധാന വാർത്തകൾ
Top