23 September Sunday

മുണ്ടാർദുരന്തം: മീഡിയ അക്കാദമിയുടെ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018


കടുത്തുരുത്തി
വാർത്താശേഖരണത്തിനിടയിൽ മുണ്ടാറിൽ മുങ്ങിമരിച്ച മാതൃഭൂമി ചാനൽ കടുത്തുരുത്തി ലേഖകൻ കെ പി സജി മെഗാസിനും ഡ്രൈവർ ബിബിനുമുള്ള മീഡിയ അക്കാദമിയുടെ ധന സഹായം കൈമാറി. ദേശാഭിമാനി ജനറൽ മാനേജരും മീഡിയ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ  കെ ജെ തോമസ് സജിയുടെ വീട്ടിലെത്തി ഭാര്യ സുനിത സജിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചെയർമാൻ ആർ എസ് ബാബു, സെക്രട്ടറി കെ ജി സന്തോഷ് , സിപിഐ എം ഏരിയ സെക്രട്ടറി കെ ജി രമേശൻ എന്നിവർ ഒപ്പമുണ്ടായി.

സാഹസികമായ മാധ്യമ പ്രവർത്തനത്തിനുള്ള  അക്കാദമിയുടെ പ്രശംസാപത്രവും ചെയർമാൻ നൽകി. ബിബിനുള്ള ഒരുലക്ഷം രൂപയുടെ ചെക്കും പ്രശംസാപത്രവും ചെയർമാൻ ആർ എസ് ബാബു  ഇരവിപേരൂരിലെ വീട്ടിലെത്തി കൈമാറി.ഇരുവരുടെയും ആശ്രിതർക്ക് പരമാവധി സഹായം അടിയന്തരമായി ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ ജെ തോമസ് പറഞ്ഞു.

പ്രധാന വാർത്തകൾ
Top