16 November Friday

കന്യാസ്‌ത്രീയുടെ പരാതിയിൽ കത്തോലിക്ക ബിഷപ്പിനെതിരെ പീഡനക്കേസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

കുറവിലങ്ങാട്>കത്തോലിക്കാസഭ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന‌് ആരോപിച്ച് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കേത്താലിക്കാസഭയുടെ ജലന്ധർ രൂപതാധ്യക്ഷൻ മാർ. ഫ്രാങ്കോ മുളക്കലിനെതിരെയാണ‌് കുറവിലങ്ങാടിന് സമീപത്തുള്ള മഠത്തിലെ അന്തേവാസിയായ കന്യാസ്ത്രീ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് പരാതിനൽകിയത്.

 പരാതിയെതുടർന്ന് കന്യാസ്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർചെയ്തു. കന്യാസ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കുറവിലങ്ങാട‌് ഗസ്റ്റ‌് ഹൗസിൽവച്ച‌് പീഡിപ്പിച്ചെന്നും 2014 മുതൽ  ഇതു തുടർന്നെന്നും പരാതിയിൽ പറയുന്നു.

കന്യാസ്ത്രീയുടെ സഹോദരൻ തന്നെ വധിക്കാൻ ശ്രമിക്കുന്നതായി ബിഷപ്പ് നാലു ദിവസം മുമ്പ‌് പരാതി നൽകിയിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. മാനഭംഗക്കേസ‌് കൊടുക്കുമെന്നു പറഞ്ഞ‌് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട‌്. ഇതേത്തുടർന്ന് കന്യാസ്ത്രീയുടെ സഹോദരനെതിരെയും കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥലം മാറ്റിയതിലുള്ള വൈരാഗ്യമാണ‌് കന്യാസ‌്ത്രീക്കെന്നാണ‌് ബിഷപ്പ‌ിന്റെ പരാതി.

പ്രധാന വാർത്തകൾ
Top