24 September Monday

സ്വാശ്രയ മെഡിക്കൽ പ്രവേശനം: മാനേജ‌്മെന്റ‌് ആവശ്യം തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ  കോളേജുകളിലേക്കുള്ള പ്രവേശന നടപടികൾ നിർത്തിവയ‌്ക്കണമെന്ന മാനേജ‌്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. അലോട്ട‌്മെന്റ‌് നടപടികൾ തുടങ്ങാമെന്നും പ്രവേശനം കോടതിയുടെ അന്തിമവിധിക്ക‌് വിധേയമാകുമെന്നും ഡിവിഷൻ ബെഞ്ച‌് വ്യക്തമാക്കി. കേരള പ്രൈവറ്റ‌് മെഡിക്കൽ മാനേജ‌്മെന്റ‌് അസോസിയേഷൻ  അംഗങ്ങളായ 12  മെഡിക്കൽ കോളേജുകളാണ‌് കോടതിയെ സമീപിച്ചത‌്. പ്രവേശന പരീക്ഷാ കമീഷണറുടെ നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നും അഞ്ചുവർഷത്തെ ഫീസിന‌് ആദ്യവർഷംതന്നെ ബാങ്ക‌് ഗ്യാരന്റി ഏർപ്പെടുത്തണമെന്നും സ്വന്തം കോളേജുകളിൽ അഞ്ചു ശതമാനം  പ്രത്യേക മാനേജ‌്മെന്റ‌്  ക്വോട്ട അനുവദിക്കണമെന്നുമാണ‌് ഹർജിയിലെ ആവശ്യങ്ങൾ.

പ്രധാന വാർത്തകൾ
Top