Top
23
Tuesday, January 2018
About UsE-Paper

എന്നും സ്മരിക്കപ്പെടുന്ന വിചാരവിപ്ളവം: കോടിയേരി

Friday Dec 29, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ബൈബിളിലൂടെ സ്വതന്ത്ര സഞ്ചാരം നടത്തി ചരിത്രം സൃഷ്ടിച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കത്തോലിക്കാസഭയിലും വിശ്വാസികളിലും ഒരു കാലഘട്ടത്തില്‍ പ്രതികരണം സൃഷ്ടിച്ച പ്രസിദ്ധീകരണമായ 'ഓശാന'യുടെ പത്രാധിപരായിരുന്നു അദ്ദേഹം.

'ഓശാന'യിലെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം സൃഷ്ടിച്ച വിചാരവിപ്ളവം സ്മരിക്കപ്പെടുന്നത് ബൈബിളിലും ക്രിസ്തുവിലുമുള്ള അഗാധമായ പരിജ്ഞാനമായിരുന്നു. അതുകൊണ്ടാണ് വിയോജിപ്പുള്ള വാദഗതികള്‍ ഉയര്‍ത്തുമ്പോഴും അവ കേള്‍ക്കാന്‍ സഭാവിശ്വാസികളില്‍ ഒരുവിഭാഗമെങ്കിലും തയ്യാറായത്. സഭയുടെ കണ്ണിലെ കരടായപ്പോഴും ക്രൈസ്തവ ആദര്‍ശങ്ങള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.