Top
19
Tuesday, December 2017
About UsE-Paper

കേരളം-ഓസ്ട്രേലിയ സഹകരണം വര്‍ധിപ്പിക്കും

Wednesday Nov 29, 2017
വെബ് ഡെസ്‌ക്‌



തിരുവനന്തപുരം > വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഓസ്ട്രേലിയന്‍ കൌണ്‍സില്‍ ജനറല്‍ സീന്‍ കെല്ലിയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ ആറാംസ്ഥാനമാണ് ഓസ്ട്രേലിയക്കുള്ളത്. കേരളം സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭൂമികയാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഓസ്ട്രേലിയയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഓസ്ട്രേലിയയുമായി വ്യാവസായിക വാണിജ്യ സാമ്പത്തിക മേഖലകളിലുള്ള ബന്ധം വര്‍ധിപ്പിക്കും. നൈപുണ്യവികസനത്തിലും കായികമേഖലയിലും ഇരുവര്‍ക്കും ഒന്നിച്ചുനീങ്ങാന്‍ നിരവധി സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍നിന്നുള്ള നേഴ്സുമാരുടെ സേവനം പ്രശംസനീയമാണെന്ന് ഓസ്ട്രേലിയന്‍ കൌണ്‍സില്‍ ജനറല്‍ പറഞ്ഞു.കൂടിക്കാഴ്ചയില്‍ ചെന്നൈ കോണ്‍സുലേറ്റ് ട്രേഡ് കമീഷണര്‍ നൈല മസുകോ, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ റോഷന്‍ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.