21 November Wednesday

ദമ്പതികളുടെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

താനൂര്‍ > ഒരു മാസത്തെ സര്‍വീസ് പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ദമ്പതികള്‍ മാതൃകയായി. താനാളൂര്‍ അരീക്കാട് സ്വദേശികളായ സി വേലായുധനും ഭാര്യ വികെ ഓമനയും ആണ് തുക കൈമാറിയത്. സിപിഐ എം ജില്ലാസെക്രട്ടറിയേറ്റംഗം  ഇ ജയന്‍ ഏറ്റുവാങ്ങി.  സിപിഐഎം നടത്തിയ ഹുണ്ടിക പിരിവിലേക്ക് നല്‍കിയ 5000 രൂപയ്‌‌‌ക്കും, പെന്‍ഷന്‍ സംഘടന സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയ ആയിരം രൂപയ്‌ക്കും പുറമെയാണ് രണ്ടുപേരുടെയും സെപ്‌തംബര്‍ മാസത്തെ പെന്‍ഷന്‍ തുക പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

സിപിഐ എം ഏരിയ സെക്രട്ടറി വി അബ്ദുറസാഖ്, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി, താനാളൂര്‍ ലോക്കല്‍ സെക്രട്ടറി സമീര്‍ തുറുവായില്‍, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് റാഫി എന്നിവര്‍ സന്നിഹിതരായിരുന്നു.പഞ്ചായത്ത് വകുപ്പില്‍ നിന്നും വിരമിച്ച സി വേലായുധന്‍  കെപിഇഎ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പറപ്പുത്തടം സ്‌കൂളിലെ പ്രധാനധ്യാപികയായാണ് വി കെ ഓമന വിരമിച്ചത്.#



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top