19 September Wednesday

ശുചീകരണത്തിനിറങ്ങി മന്ത്രിമാരും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


ആലപ്പുഴ
കുട്ടനാടിന്റെ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി മന്ത്രിമാരും. മന്ത്രിമാരായ ഡോ. ടി എം തോമസ‌് ഐസക‌്, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരാണ‌് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണത്തിനറങ്ങിയത‌്. പുളിങ്കുന്ന് ആശുപത്രി  വൃത്തിയാക്കുന്നതിനാണ‌് തോമസ‌് ഐസക‌് നേത‌ൃത്വം നൽകിയത‌്. പൂർണമായും വെള്ളം കയറിയ  പുളിങ്കുന്ന് ആശുപത്രിയും ലാബും വാർഡുകളും വൃത്തിയാക്കുന്നതിന‌് അദ്ദേഹം നേത‌ൃത്വം നൽകി. ആശുപത്രിയിൽ വെള്ളം കയറി ചീത്തയായ മരുന്നുകൾ ഉടൻ മാറ്റാനും  നിർദേശം നൽകി.  തുടർന്ന് എസ്എൻ ഹൈസ്‌കൂളിലെത്തി. അവിടെനിന്ന് ചമ്പക്കുളത്തെത്തി ശുചീകരണം വിലയിരുത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.  ചൊവ്വാഴ‌്ച രാവിലെ മുതൽ  വളണ്ടിയർമാരുടെ ക്രമീകരണത്തിനും ഭക്ഷണം എത്തിക്കുന്നതിനുമൊക്കെ  കോ‐ഓർഡിനേറ്ററുടെ റോളിലായിരുന്നു മന്ത്രി.  

കൈനകരിയിലെ വെള്ളം കയറിയ വീടും കടയും ശുചീകരിക്കുന്നതിന് ജി സുധാകരൻ  നേത‌ൃത്വം നൽകി. കൈലിയും ടീഷർട്ടും ധരിച്ച‌്  ശുചീകരണ ഉപകരണങ്ങളുപയോഗിച്ചാണ് മന്ത്രി  ശുചീകരണത്തിനിറങ്ങിയത്. കൈതവനത്തറ ജയപ്രകാശിന്റെ വീടാണ്  മന്ത്രിയുടെ നേത‌ൃത്വത്തിൽ ശുചിയാക്കിയത്. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജനും  മന്ത്രിക്കൊപ്പം കൂടി.  സമീപത്തെ  കടയും മന്ത്രിയുടെ നേത‌ൃത്വത്തിൽ ശുചീകരിച്ചു. 

പി തിലോത്തമൻ മുട്ടാർ പഞ്ചായത്ത‌് ഓഫീസ‌് ശുചീകരണത്തിന‌് നേത‌ൃത്വം നൽകി.  രാവിലെ മന്ത്രിയുടെ നേത‌ൃത്വത്തിൽ എത്തിയ സംഘം പഞ്ചായത്ത‌് ഓഫീസ‌് കഴുകി വൃത്തിയാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top