14 November Wednesday

‌ചക്കുളത്ത‌ുകാവ‌് ക്ഷേത്രം ശുചിയാക്കി യൂത്ത‌് ബ്രിഗേഡ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


ആലപ്പുഴ
മഹാപ്രളയത്തിൽ ചേറും ചെളിയും അടിഞ്ഞ‌് മലിനമായ ചക്കുളത്ത‌ുകാവ‌് ക്ഷേത്രം ഡിവൈഎഫ‌്ഐ യൂത്ത‌് ബ്രിഗേഡ‌് ശുചീകരിച്ചു. കണ്ണൂർ ഇരിട്ടിയിൽ നിന്നുള്ള വളണ്ടിയർമാരാണ‌് ക്ഷേത്രപരിസരവും ചുറ്റുമതിലും മൈതാനവും പാർക്കിങ‌് ഏരിയയും വൃത്തിയാക്കിയത‌്. 

വെള്ളമിറങ്ങിയതു മുതൽ ക്ഷേത്രത്തിലേക്കുള്ള തിരക്ക‌് ആരംഭിച്ചിട്ടുണ്ട‌്. 

ഇരിട്ടി ബ്ലോക്ക‌് കമ്മിറ്റിയിലെ അറുപത‌് ഡിവൈഎഫ‌്ഐ വ‌ളണ്ടിയർമാരാണ‌് ചക്കുളത്ത‌ുകാവ‌് ശുചീകരണത്തിൽ പങ്കെടുത്തത‌്. ക്ഷേത്രമൈതാനത്തിന‌് ചുറ്റുമുള്ള ചെളി തുടച്ച‌ുനീക്കിയ സംഘം ചുറ്റുവട്ടത്തെ വീടുകൾ ശുചീകരിച്ച‌് തകരാറിലായ വയറിങും മറ്റു സംവിധാനങ്ങളും പ്രവർത്തന ക്ഷമമാക്കിയ ശേഷമാണ‌് പ്രവർത്തനം അവസാനിപ്പിച്ചത‌്. ക്ഷേത്ര കാര്യദർശി രാധാകൃഷ‌്ണൻ ശുചീകരണത്തിൽ പങ്കാളിയായി. യൂത്ത‌് ബ്രിഗേഡിന‌് ക്ഷേത്രത്തിനുവേണ്ടി നന്ദിയും അറിയിച്ചു.

പ്രധാന വാർത്തകൾ
Top