17 November Saturday

‘കുട്ടികളോടൊപ്പം’ പ്രകാശനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


കൊച്ചി
പ്രളയത്തിനുശേഷം കുട്ടികളുടെ മാനസിക ഉല്ലാസവും പഠനത്തുടർച്ചയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ  കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ‘കുട്ടികളോടൊപ്പം' എന്ന പുസ്തകം പുറത്തിറക്കി. കെഎസ്ടിഎയുടെ അക്കാദമിക‌് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ​ഗ്ധരായ അധ്യാപകർ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം  ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ വി ബെന്നി ഏറ്റുവാങ്ങി. 

പ്രളയബാധിതരെ സഹായിക്കാൻ ‌നിരവധി പ്രവർത്തനങ്ങൾ കെഎസ്ടിഎ ജില്ലാകമ്മിറ്റി ‌ സംഘടിപ്പിച്ചു. അരി, വസ്ത്രങ്ങൾ, പാത്രങ്ങൾ, ശുചീകരണ സാമ​ഗ്രികൾ എന്നിവ വിതരണം ചെയ‌്തതിനൊപ്പം സ്കൂളുകൾ വൃത്തിയാക്കാനും അധ്യാപകർ മുന്നിട്ടിറങ്ങി.  ശുചിത്വസേനയുടെ നേതൃത്വത്തിൽ ജില്ലയിൽ 21 സ്കൂളുകൾ ശുചിയാ‌ക്കി.   മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലയിലെ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.

സംസ്ഥാന പ്രസിഡന്റ‌്  കെ ജെ ഹരികുമാർ, ട്രഷറർ ടി വി മദനമോഹനൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി വി പീറ്റർ,  ജില്ലാ പ്രസിഡന്റ‌് ജി ആനന്ദ്കുമാർ,  സെക്രട്ടറി കെ വി ബെന്നി, ഏല്യാസ് മാത്യു, കെ എസ് ഷനോജ് കുമാർ എന്നിവർ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top