14 November Wednesday

കുടുംബശ്രീ 5 കോടി നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സംഭാവനയായി അഞ്ച‌് കോടിയിലേറെ രൂപ  കൈമാറും.  മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തിൽ ഈ ആഴ്ചതന്നെ മുഖ്യമന്ത്രിക്ക് തുക കൈമാറും. ഓരോ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളും ഒരാഴ്ചത്തെ ലഘുസമ്പാദ്യ തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോറിന്റെ അഭ്യർഥന പ്രകാരം ലഭിച്ച തുകയാണിത്. ഇതിനുപുറമെ പ്രാദേശികമായി ഓരോ അയൽക്കൂട്ടവും സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികൾക്കുംമറ്റുമായി ചേർത്തുവച്ച തുകയും ഇതിലുൾപ്പെടും. കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺമാരും പരിശീലന സംഘങ്ങളും  അക്കൗണ്ട്‌സ് ആൻഡ് ഓഡിറ്റ് സർവീസ് സൊസൈറ്റി അംഗങ്ങളും  സംഭാവന നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കുടംബശ്രീ പ്രവർത്തകർ തുടക്കംമുതൽ സജീവമായിരുന്നു. ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും കുടുംബശ്രീ ശുചിയാക്കി. 8000ത്തോളം പേർക്ക് കൗൺസലിങ് നൽകാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. പ്രളയബാധിതരായ എണ്ണായിരത്തോളം പേർക്ക് സ്വന്തം വീടുകളിൽ അഭയവും നൽകി.

പ്രധാന വാർത്തകൾ
Top