Top
24
Wednesday, January 2018
About UsE-Paper

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍നമ്പര്‍ ശേഖരിക്കുന്നു

Thursday Dec 28, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ഫിഷറീസ് വകുപ്പ് ശേഖരിക്കുന്നു. ഫിഷറീസ് ഡയറക്ടറേറ്റിലെ മുഴുവന്‍സമയ കണ്‍ട്രോള്‍ റൂം വഴിയാണ് ശേഖരിക്കുന്നത്. ഭാവിയില്‍ ഉണ്ടാകാവുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതിനാണ് നടപടി. ഇതുവരെ നാലായിരം തൊഴിലാളികളുടെ നമ്പര്‍ ശേഖരിച്ചു. രണ്ടാഴ്ചയ്ക്കകം മുഴുവന്‍ പേരുടെയും നമ്പര്‍ ശേഖരിക്കും.    

പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് കണ്‍ട്രോള്‍ റൂമുകളില്‍നിന്ന് മത്സ്യത്താഴിലാളികളുടെ ഫോണിലേക്ക് വിവരം നല്‍കുക. ഇതിനാവശ്യമായ സോഫ്റ്റ്വെയര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

തീരത്തോട് അടുത്ത് മത്സ്യബന്ധനം നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ ഫോണില്‍ വിവരം നല്‍കുക. 800 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് നാവിക് സംവിധാനത്തിലൂടെ വിവരം കൈമാറും. ഇതിനായി നമ്പറുകള്‍ ഇന്‍കോയിസിന് നല്‍കും. കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും അറിയിപ്പുകള്‍ അപ്പപ്പോള്‍ മത്സ്യത്തൊഴിലാളികളിലെത്തിക്കാനും ഈ സംവിധാനം പ്രയോജനപ്പെടും. വകുപ്പിന്റെ ഡിസംബര്‍ 26 വരെയുള്ള കണക്ക് അനുസരിച്ച് ഓഖി ദുരന്തത്തില്‍ കടലിലകപ്പെട്ട 1116 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

Related News

കൂടുതൽ വാർത്തകൾ »