Top
18
Monday, December 2017
About UsE-Paper

വടകരയില്‍ സിപിഐ എം പ്രവര്‍ത്തകന് നേരെ എസ്ഡിപിഐ ആക്രമണം; മര്‍ദ്ദനമേറ്റത് ഓട്ടോ ഡ്രൈവര്‍ക്ക്

Wednesday Nov 29, 2017
വെബ് ഡെസ്‌ക്‌

വടകര > പുതുപ്പണത്ത് ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകനെ എസ്ഡിപിഐ അഞ്ചംഗസംഘം മാരകമായി ആക്രമിച്ചു. വെളുത്തമലയിലെ കുന്താംപറമ്പത്ത് മീത്തല്‍ ഒ പി ശ്രീജേഷി(35)നെയാണ് ആക്രമിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. വെളുത്തമ്മലില്‍ ഓട്ടോ ഡ്രൈവറായ ശ്രീജേഷിനെ രണ്ടുപേര്‍ ചേര്‍ന്ന് ഓട്ടംവിളിക്കുകയും പുതുപ്പണം ജനതാ റോഡില്‍ എത്തിയപ്പോള്‍ രണ്ട് ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗ സംഘവും ചേര്‍ന്ന് ഇരുമ്പുദണ്ഡും മാരകായുധങ്ങളും ഉപയോഗിച്ച് ഭീകരമായി ആക്രമിക്കുകയുമായിരുന്നു.

തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ശ്രീജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ പിടികൂടാന്‍ സമീപത്തെ കടകളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Related News

കൂടുതൽ വാർത്തകൾ »