14 November Wednesday

മെഡിക്കൽ പ്രവേശന നടപടി സെപ്തംബർ 10 വരെ നീട്ടി

സ്വന്തം ലേഖകൻUpdated: Tuesday Aug 28, 2018

ന്യൂഡല്‍ഹി > കേരളത്തിലെ മെഡിക്കൽ പ്രവേശന നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി സുപ്രീംകോടതി സെപ്തംബർ 10 വരെ നീട്ടി.  കൗൺസലിങ്ങിനും വിദ്യാർഥി പ്രവേശനത്തിനുമുള്ള അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് അനുകൂലവിധി. ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എൽ നാഗേശ്വര റാവു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

പ്രളയക്കെടുതികാരണം നിരവധി വിദ്യാർഥികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയതിനാൽ പ്രവേശനത്തിനുള്ള അവസാന തീയതി ആഗസ്ത് 31ൽനിന്ന് നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ച സമയക്രമത്തിൽ ഇവർക്ക് പ്രവേശന നടപടികൾ പൂർത്തിയാക്കാനാകില്ലെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ്് കൗൺസിൽ ജി പ്രകാശ്, ജയ്ദീപ് ഗുപ്ത എന്നിവ ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top