20 September Thursday

മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം: മാർ ക്രിസോസ്റ്റം

പ്രത്യേക ലേഖകൻUpdated: Tuesday Aug 28, 2018

കോട്ടയം > "ദൈവം കേരളത്തിന് നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ''. പ്രളയ ദുരിതത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയെടുക്കുന്ന നടപടികളെ പ്രകീർത്തിച്ച് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കഴിഞ്ഞദിവസം തിരുമേനിയെ പരിശോധിക്കാനെത്തിയ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തോടാണ‌് അദ്ദേഹം വൈകാരികമായി  ഇങ്ങനെ പറഞ്ഞത‌്.  101 വയസ്സ‌് പിന്നിട്ട  മാർ ക്രിസോസ്റ്റം ഇപ്പോൾ കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിലാണ‌്.

വെള്ളപ്പൊക്കം രൂക്ഷമായപ്പോൾ പൊയ്യാനിൽ ആശുപത്രിയിൽ നിന്ന് തിരുമേനി കുമ്പനാട്ടേക്ക് മാറുകയായിരുന്നു. ഈ യാത്രാമധ്യേയാണ് ക്ഷീണം കൂടിയത്. ഈ സമയം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഉന്നത ഡോക്ടർമാരുടെ സംഘം നേരിട്ട് പോയി പരിശോധിക്കണമെന്ന് സർക്കാർ നിർദേശിച്ചു.

ഇതു പ്രകാരം വിവിധ വകുപ്പ് മേധാവികളായ ഡോ. വി എൽ ജയപ്രകാശ്(കാർഡിയോളജി ), ഡോ. കെ പി ജയകുമാർ(നെഫ്രോ), ഡോ. ജേക്കബ് ജോർജ്(ന്യുറോ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുമേനിയെ പരിശോധിച്ചത്. കുമ്പനാട് ആശുപത്രിയിലെ ഡോക്ടർമാരും മറ്റുള്ളവരും സമീപമുണ്ടായി.  വാർധക്യത്തിന്റേതായ ബുദ്ധിമുട്ടുകൾ അലട്ടുന്നതൊഴിച്ചാൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top