15 November Thursday

ബന്ദിപ്പൂർ രാത്രിയാത്രാ വിലക്ക‌്: മുഖ്യമന്ത്രിയുമായി ചർച്ച നടത്തും ‐ കുമാരസ്വാമി

സ്വന്തം ലേഖകന്‍Updated: Saturday Jul 28, 2018

ആലപ്പുഴ > കർണാടക അതിർത്തിയായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാവിലക്ക് സംബന്ധിച്ച‌് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരാഴ‌്ചയ്‌ക്കുള്ളിൽ ചർച്ച നടത്തുമെന്ന‌്‌ കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ദിപ്പൂരിലുള്ള രാത്രിയാത്രാ വിലക്ക‌് നീക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയ കടുവാ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നിരോധനത്തിന് അനുകൂലമായാണ‌് അതോറിറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത‌്. ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ആഗ്രഹമെന്നും കുമാരസ്വാമി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top