20 October Saturday

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഡോളറിനെതിരെ 69

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

മുംബൈ> ആഗോള വിപണിയിൽ യു എസ്‌ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ  കുറഞ്ഞു. ഡോളറിനെതിരെ എക്കാലത്തേയും കുറഞ്ഞ നിരക്കായ 69 രൂപയിലെത്തി. ഇന്ന്‌ രാവിലെയാണ്‌ വിനിമയ നിരക്കിൽ 49 പൈസ താഴ്‌ന്ന്‌  69 .10  നിലവാരത്തിലെത്തിയത്‌.

2013 ആഗസ്‌റ്റ്‌ 28ന്‌  ഡോളറിനെതിരെ 68.80 എന്ന നിലവാരത്തിലെത്തിയതാണ്‌ രൂപയുടെ ഏറ്റവും താഴ്‌ന്ന വിനിമയ നിരക്ക്‌.

ആഗോള വിപണിയിൽ ഇന്ധനവില കൂടിയതും രൂപയുടെ മൂല്യമിടിയാൻ കാരണമായി. നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ച് ഡോളറാക്കി നിക്ഷേപം പിന്‍വലിക്കുന്നതും രൂപയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

പ്രധാന വാർത്തകൾ
Top