14 November Wednesday

മെഡി. കോളേജിൽ ജോലിസ്ഥിരത: മന്ത്രിക്ക് നിവേദനംനൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018


കളമശേരി
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ജോലിസ്ഥിരതയും മറ്റ് ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആരോഗ്യമന്ത്രിക്ക് നിവേദനംനൽകി.  പ്രസിഡന്റ് എ എം യൂസഫ്, സെക്രട്ടറി പി എസ് ബിജു എന്നിവരുടെ നേതൃത്വത്തിലാണ‌്  നിവേദനം നൽകിയത്. ജീവനക്കാരുടെ കാര്യങ്ങൾ പരിഗണിക്കുന്നതിന‌് മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സുനിൽകുമാർ, ദീപു എന്നിവരും സംഘത്തിലുണ്ടായി.

പ്രധാന വാർത്തകൾ
Top