18 November Sunday

നിപാ: കേരളത്തിന് ഖത്തറിന്റെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018


നിപാ വൈവറസ് ബാധ നേരിടുന്നതിലും പ്രതിരോധപ്രവർത്തനങ്ങളിലും കേരളം അഭിനന്ദനാർഹമായ ഇടപെടലാണ് നടത്തിയതെന്ന് ഖത്തർ ആരോഗ്യസഹമന്ത്രി ഡോ. സാലിഹ് അലി അൽ മാരി പറഞ്ഞു. മന്ത്രി ടി പി രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. നിപാ നേരിടുന്നതിൽ കേരള സർക്കാരും ആരോഗ്യവകുപ്പും സ്വീകരിച്ച  നടപടികളെക്കുറിച്ച് മനസ്സിലാക്കിയതായി അദ്ദേഹം പറഞ്ഞു നിപാ പടരാതെ തടയുന്നതിൽ കേരളം നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top