Top
17
Sunday, December 2017
About UsE-Paper

നടനവിസ്മയത്തിന് ആദരം; അനുമോദനപ്പൂമഴയില്‍ നടനം വേണുലയം

Monday Nov 27, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം >  അഭിനയവിസ്മയങ്ങളാല്‍ മലയാളിയുടെ മനസ്സ് കീഴടക്കിയ പ്രിയനടന്‍ നെടുമുടി വേണുവിന് ആദരവായി 'നടനം വേണുലയം'. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അനുമോദനങ്ങള്‍ പൂമഴയായി. നെടുമുടിയോടുള്ള സ്നേഹം വിളിച്ചോതി നിറഞ്ഞ സദസ്സും വേദിയും.

ചലച്ചിത്രാഭിനയത്തിന്റെ നാലുപതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ നെടുമുടി മലയാളസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ആദരവായാണ് 'നടനം വേണുലയം' സംഘടിപ്പിച്ചത്. മലയാളിപ്രേക്ഷകന്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മിഴാവ് കൊട്ടി പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  ഇത്രയധികം വ്യത്യസ്തമായ കഥാപാത്രങ്ങളെ വിജയകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ നടന്‍ മധു പറഞ്ഞു.

പത്രപ്രവര്‍ത്തകനായിരിക്കുമ്പോള്‍ അഭിമുഖത്തിനാണ് നെടുമുടി ആദ്യമെത്തിയതെന്ന് കെപിഎസി ലളിത ഓര്‍ത്തെടുത്തു. ആരവം, തകര തുടങ്ങിയ സിനിമകളിലൂടെ വീട്ടിലെ ഒരംഗമായി. ഭരതന്റെ ഇഷ്ടനടനായിരുന്നു വേണു. സത്യസന്ധതയാണ് വേണുവിന്റെ മുഖമുദ്രയെന്നും അവര്‍ പറഞ്ഞു.

സൌഹാര്‍ദപരമായി പ്രവൃത്തിക്കാന്‍കഴിയുന്ന നടനെന്നായിരുന്നു കമലിന്റെ വാക്കുകള്‍.   ആദ്യ സിനിമയിലെ നായകനായിരുന്നു നെടുമുടിയെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. നടന്‍ മാത്രമല്ല നെടുമുടി മികച്ച കൌണ്‍സിലറുമാണെന്ന് മുകേഷ് പറഞ്ഞു.  നിര്‍മാതാവ് ജി സുരേഷ്ബാബു അധ്യക്ഷനായി.   പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയില്‍, മഞ്ജു വാര്യര്‍, ശ്രീനിവാസന്‍. മധുപാല്‍, ജലജ, വേണു, ബീനാപോള്‍, രമേശ് നാരായണന്‍, കൃഷ്ണചന്ദ്രന്‍, കെ ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. ബിജിപാല്‍ നയിച്ച 'നെടുമുടി ഗീതകം' സംഗീതയാത്രയും ചലച്ചിത്രതാരങ്ങള്‍ അവതരിപ്പിച്ച നൃത്തോത്സവവും അരങ്ങേറി. സര്‍ക്കാരുമായി ചേര്‍ന്ന് ഫിലിം ഫ്രറ്റേര്‍ണിറ്റിയും വയലാര്‍ സാംസ്കാരികവേദിയുമാണ് പരിപാടി സംഘടിപ്പിച്ചത്.
 

Related News

കൂടുതൽ വാർത്തകൾ »