24 September Monday

അവധിയിലും കർമനിരതരായി സർക്കാർജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


പെരുമ്പാവൂർ
പ്രളയബാധിതർക്കുള്ള പുനരധിവാസവും ഭക്ഷണ‐വസ്ത്ര സൗകര്യങ്ങളുമൊരുക്കി റവന്യൂ ജീവനക്കാർ. കുന്നത്തുനാട് താലൂക്ക് ഓഫീസർ സാബു ഐസക്കിന്റെ നേതൃത്വത്തിൽ 24 വില്ലേജ് ഓഫീസർമാരും ജീവനക്കാരും 15 മുതൽ കർമനിരതരാണ്. താലൂക്കിലെ 19 വില്ലേജുകളിൽ പ്രളയജലം ഒഴുകിയെത്തി.  എണ്ണായിരത്തോളം കുടുംബങ്ങൾക്ക് വീടൊഴിഞ്ഞു പോകേണ്ടിവന്നിട്ടുണ്ട്. ക്യാമ്പുകളിൽനിന്ന് പോയവരുടെ പുനരധിവാസം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണിവർ. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രളയബാധിതർക്ക് നൽകാനുള്ള കിറ്റ് തയ്യാറാക്കിവരികയാണ്. ധനസഹായം നൽകുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
 

പ്രധാന വാർത്തകൾ
Top