17 November Saturday

രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളിയെ ആർഎസ്‌എസുകാർ വെട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


കൊച്ചി
പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന‌് സ്വീകരണമേറ്റുവാങ്ങി മടങ്ങുമ്പോൾ ആർഎസ‌്എസ‌്ഗുണ്ടകൾ വെട്ടിപ്പരിക്കേൽപിച്ച മത്സ്യത്തൊഴിലാളിക്ക‌് എറണാകുളം സ‌്പെഷ്യലിസ‌്റ്റ‌് ആശുപത്രിയിൽ ശസ‌്ത്രക്രിയ നടത്തി. കൊല്ലം ആലപ്പാട‌് പഞ്ചായത്തിലെ കാക്കാത്തുരുത്ത‌് മണിമന്ദിരത്തിൽ ചിന്തു പ്രദീപി(27) നാണ‌് വെട്ടേറ്റത‌്. ഞായറാഴ‌്ച  എറണാകുളം സ്‌പെഷലിസ്‌റ്റ്‌  ആശുപത്രിയിലെത്തിച്ച ഇയാളെ സീനിയർ പ്ലാസ‌്റ്റിക‌് സർജൻ ഡോ. ആശ സിറിയക്കിന്റെ നേതൃത്വത്തിൽ ശസ‌്ത്രക്രിയയ‌്ക്ക‌് വിധേയനാക്കി. വലതുകൈയിലെ നടുവിരലും മോതിരവിരലും അറ്റുതൂങ്ങിയ നിലയിലായിരുന്നു . ഞരമ്പുകളും അറ്റുപോയിരുന്നു. ഇടതുകൈക്കുഴയ‌്ക്കും വെട്ടേറ്റിട്ടുണ്ട‌്.

തിരുവോണനാളിൽ നാട്ടിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി ആദരിക്കൽചടങ്ങിൽ പങ്കെടുത്ത‌് വീട്ടിലേക്ക‌് തിരിച്ചുപോകുമ്പോഴാണ‌് ഇയാളെ സംഘംചേർന്ന്‌ ആക്രമിച്ചത്‌. രാത്രി ഒമ്പതിനായിരുന്നു ആക്രമണം.

പ്രധാന വാർത്തകൾ
Top