15 November Thursday

പാറക്കടവിൽ ശുചീകരണത്തിന‌് സർവസജ്ജരായി മേപ്പയ്യൂർസംഘം

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

നെടുമ്പാശേരി
കോഴിക്കോട‌് മേപ്പയ്യൂരിൽ നിന്നെത്തിയ സന്നദ്ധപ്രവർത്തകർ പാറക്കടവ് പഞ്ചായത്തിലെ ഐനിക്കത്താഴം പ്രദേശത്തെ വീടുകളും കിണറുകളും ശുചീകരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച്  പ്രളയബാധിതർക്ക് ആശ്വാസം പകർന്നു. സിപിഐ എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 58 വളന്റിയർമാരാണ് പാറക്കടവിൽ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.

20 ഇലക്ട്രീഷ്യൻമാരും പത്ത് പ്ലംബർ മാരും അടങ്ങുന്നതായിരുന്നു സംഘം. മൂന്ന് വാഹനങ്ങളിൽ ജനറേറ്ററും ശുചീകരണ സാമഗ്രികളും ഒരു പിക്കപ്പ‌് വാനുമായാണ‌് ഇവർ എത്തിയത‌്. നൂറിലേറെ വീടുകൾ ശുചീകരിച്ചു. 80 കിണറുകളിലെ വെള്ളം വറ്റിച്ച് ശുചീകരിച്ചു. ശുചീകരിച്ച വീടുകളിലെ വയറിങ‌് തകരാറുകൾ പരിഹരിച്ചു. ഞായറാഴ്ച എത്തിയ സംഘം തിങ്കളാഴ്ചയും തുടരും. മേപ്പയൂർ നോർത്ത് ലോക്കൽ സെക്രട്ടരി പി പി രാധാകൃഷ്ണനാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.

പ്രധാന വാർത്തകൾ
Top