13 November Tuesday

പട്ടികജാതി‐വർഗ വിഭാഗത്തിന് വിദേശതൊഴിൽ വായ‌്പാപദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


തിരുവനന്തപുരം
പട്ടികജാതി‐വർഗ വികസന കോർപറേഷൻ, പട്ടികജാതിവികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വിദേശതൊഴിൽ വായ‌്പാപദ്ധതിയിലേക്ക‌് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽരഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴിൽദാതാവിൽനിന്ന‌് തൊഴിൽ നൽകുന്നതിന‌് ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ളവരുമാകണം.  കേന്ദ്ര സർക്കാരിന്റെ പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സ് പെർമിറ്റ് നൽകിയിട്ടുള്ള തൊഴിൽദാതാക്കളും അഥവാ റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴിൽ ലഭിച്ചുപോകുന്നവരുടെ അപേക്ഷകൾമാത്രമേ വായ‌്പയ‌്ക്കായി പരിഗണിക്കുകയുള്ളൂ.

നോർക്ക റൂട്ട‌്സ‌്, ഒഡേപെക‌് എന്നീ സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18‐55 പ്രായപരിധിയിൽപ്പെട്ടവരും ആയിരിക്കണം. കുടുംബ വാർഷികവരുമാനം 3‌,50,000 രൂപ അധികരിക്കാൻ പാടില്ല. 

പദ്ധതിയുടെ പരമാവധി വായ‌്പത്തുക രണ്ടുലക്ഷം രൂപയും അതിൽ  ഒരുലക്ഷം രൂപവരെ സബ്‌സിഡിയുമാണ്.  അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുള്ള വർക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോർട്ട്, എമിഗ്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ അത് എന്നിവ ലഭിച്ചിരിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും കോർപറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
 

പ്രധാന വാർത്തകൾ
Top