24 September Monday

കെഎസ‌്എഫ‌്ഇ ജീവനക്കാരുടെ സംസ്ഥാന സമ്മേളനം എറണാകുളത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

കൊച്ചി > കെഎസ‌്എഫ‌്ഇ സ്റ്റാഫ് അസ്സോസിയേഷൻ (സിഐടിയു) ന്റെ 29ാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ എറണാകുളം കളമശ്ശേരി ബെയ്ത് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന‌് സ്വാഗത സംഘം ചെയർമാൻ സി കെ മണിശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശനിയാഴ‌്ച രാവിലെ 10ന‌്  സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എളമരം കരിം അദ്ധ്യക്ഷനാകും.  സമ്മേളനത്തിൽ അഭിമന്യു കുടുംബസഹായ ഫണ്ടിലേക്ക് കെഎസ‌്എ‌ഫ‌്ഇ ജീവനക്കാരിൽ നിന്നും ഏജൻമാരിൽ നിന്നും ഗോൾഡ് അപസർമാരിൽ നിന്നും സ്വരൂപിച്ച 3,64,671 രൂപ സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ ഏറ്റു വാങ്ങും. തുടർന്ന‌് പ്രതിനിധിസമ്മേളനം നടക്കും. വൈകീട്ട് നാലിന‌് 'ചങ്ങാത്ത മുതലാളിത്തവും ഇന്ത്യൻ സമ്പദ്വ്യവസ്ഥയും’ എന്ന് വിഷയത്തിൽ സെമിനാർ നടക്കും. സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് മോഡറേറ്ററായിരിക്കും. ഞായറാഴ‌്ച പുതിയ  ഭാരവാഹികളെ തെരഞ്ഞെടുപ്പു നടക്കും.

സംഘടനയുടെ 4761 അംഗങ്ങളെ പ്രതിനിധീകരിച്ച് 323 പേർ സമ്മേളനത്തിൽ പങ്കെടുക്കും. കെഎസ‌്എഫ‌്ഇയെ സംരക്ഷിക്കാനും ശക്തിപ്പെടുത്തുവാനും ഒപ്പം ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന കർമ്മപരിപാടിക്കും സമ്മേളനം രൂപം നൽകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top