17 November Saturday

കെഎസ‌്‌‌കെടിയു സംസ്ഥാന വനിതാ പഠനക്യാമ്പ‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


തിരുവനന്തപുരം
സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ (കെഎസ‌്കെടിയു) സംസ്ഥാന വനിതാ പഠന ക്യാമ്പ്  വിളപ്പിൽശാല ഇ എം എസ് അക്കാദമിയിൽ ‘മാർക്സിസം സമകാലീനലോകത്തിൽ ' എന്ന ക്ലാസ് എടുത്ത‌് കെഎസ‌്കെടിയു സംസ്ഥാന പ്രസിഡന്റ‌്   എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. കെഎ‌സ‌്‌കെടിയു വനിതാ കൺവീനർ കെ കോമളകുമാരി അധ്യക്ഷയായി . 

സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആർ ബാലൻ, ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം ലളിത ബാലൻ , സംസ്ഥാന ട്രഷറർ ബി രാഘവൻ , സംസ്ഥാന ജോയിന്റ് സെക്രട്ടറി സി ബി ദേവദർശൻ , സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ , ജില്ലാ സെക്രട്ടറി കെ ശശാങ്കൻ എന്നിവർ സംസാരിച്ചു .

‘ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനവും വർത്തമാന സ്ഥിതിഗതികളും ' വിഷയത്തിൽ എൻ രതീന്ദ്രനും ‘വർഗീയവൽക്കരണം ഇന്ത്യൻ സമൂഹത്തിൽ '  വിഷയത്തിൽ ഡോ. കെ എൻ ഗണേഷും ക്ലാസെടുത്തു. 

‘സംസ്ഥാന സർക്കാരും ഇടതുപക്ഷ ബദലും’  എന്ന ക്ലാസ‌് ദിനേശൻ പുത്തലത്തും ‘കാർഷിക പ്രതിസന്ധിയും കർഷകത്തൊഴിലാളികളും ' എന്ന ക്ലാസ‌് ഡോ. കെ എൻ ഹരിലാലും  ‘സ്ത്രീ പ്രശ്നങ്ങൾ ' എന്ന ക്ലാസ‌്  സൂസൻ കോടിയും ‘സമകാലീന രാഷ്ട്രീയപ്രശ്നങ്ങൾ ' എന്ന ക്ലാസ‌്  ഡോ . വി ശിവദാസനും നയിച്ചു. മൂന്ന് ദിവസത്തെ ക്ലാസ് വെള്ളിയാഴ‌്ച സമാപിക്കും.

പ്രധാന വാർത്തകൾ
Top