24 September Monday

ചെങ്ങന്നൂരിൽ പിക്കപ്പ്‌ വാനിൽ ബസിടിച്ച്‌ സഹോദരങ്ങളടക്കം നാലുമരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

അപകടത്തിൽ മരിച്ച സജീവ്‌, സഹോദരൻ വൈ ബാബു, കെ എൽ ബാബു, ആസാദ്‌ എന്നിവർ

ചെങ്ങന്നൂർ> ചെങ്ങന്നൂരിനടുത്ത്‌ മുളക്കുഴയിൽപിക്കപ്പ്‌ വാനിൽ കെഎസ്‌ആർടിസി ബസിടിച്ച്‌ സഹോദരങ്ങളടക്കം നാലുപേർ മരിച്ചു.

ചെങ്ങന്നൂർ മുളക്കുഴയിൽ വൈദ്യുത ഓഫീസിന്‌ സമീപം  രാവിലെ 6.15 ഓടെയായിരുന്നു അപകടം. ആലപ്പുഴ സീവ്യൂ വാർഡ് പുതുവൽപുരയിടത്തിൽ ഇബ്രാഹിമിന്റെ മക്കൾ ബാബു, സജീവ് ഇവരുടെ ബന്ധു ആസാദ്, പള്ളിപുരയിടത്തിൽ കെ എൽ ബാബു (44) എന്നിവരാണു മരിച്ചത്. ബസ് യാത്രക്കാരായ ജിത ജോസഫ്, ജോസഫ്, മണിക്ക് ആസാദ്, ഏലിയാമ്മ, ജാഫർ, ഷെരീഫ് എന്നിവർക്കു നിസാര പരുക്കുണ്ട്.


ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസ്സും, കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴക്ക് വരുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ച നാല് പേരും ആലപ്പുഴ സീവ്യൂ വാർഡ്‌ സ്വദേശികളാണ്. ലോക്കർ ജോലിക്കാരായ ഇവർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.വാഹനത്തിന് പിന്നിലുണ്ടായിരുന്ന ഒരാളെ അര മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരും, ഫയർഫോഴ്സും,പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാനിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ്‌ മൃതദേഹങ്ങൾ പുറത്തെടുത്തത്‌.

മൃതദേഹങ്ങൾ ചെങ്ങന്നൂർ താലൂക്കാശുപത്രി മോർച്ചറിയിൽ.

പ്രധാന വാർത്തകൾ
Top