Top
18
Monday, December 2017
About UsE-Paper

അക്ഷരമുറ്റത്തിന്റെ ലക്ഷ്യം പ്രാപ്തിയുള്ള പുതുതലമുറ: എം വി ഗോവിന്ദന്‍

Sunday Nov 26, 2017
വെബ് ഡെസ്‌ക്‌


തൃശൂര്‍ > വാശിയേറിയ മത്സരത്തില്‍നിന്ന് മാറി അക്ഷരമുറ്റത്തിലൂടെ കുട്ടികള്‍ അറിവിന്റെ പൂക്കളം തീര്‍ക്കുകയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. അറിവ് കേവലം പുസ്തകത്താളുകളില്‍നിന്ന് മാത്രം ലഭിക്കുന്നതല്ല. പ്രായോഗികത, സാമൂഹ്യപരത, വിനിമയം, ചരിത്രപശ്ചാത്തലം എന്നീ നാല് പ്രധാന വിഭാഗങ്ങളും ചേരുമ്പോഴാണ് ഒരാള്‍ അറിവുള്ളവനായിമാറുന്നത്. ഇതിന് പ്രാപ്തിയുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുകയാണ് അക്ഷരമുറ്റം പരിപാടിയിലൂടെ ദേശാഭിമാനി ലക്ഷ്യമിടുന്നത്. തൃശൂര്‍ കിലയില്‍ സംഘടിപ്പിച്ച ദേശാഭിമാനി അക്ഷരമുറ്റം മെഗാഫൈനലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അക്ഷരമുറ്റം ക്വിസിന് ലോകത്തുതന്നെ അപൂര്‍വമായി ലഭിക്കുന്ന സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഷ്ട്രീയഭേദമെന്യേ അക്ഷരമുറ്റത്തെ അംഗീകരിച്ചുകഴിഞ്ഞു. മറ്റു മത്സരങ്ങള്‍ അവിടെ നടന്നാലും അക്ഷരമുറ്റം ക്വിസ് നടക്കുന്നിടത്തേക്ക് കുട്ടികള്‍ കൃത്യമായെത്തും. സംസ്ഥാന മത്സരം നടക്കുന്നദിവസം പരീക്ഷകള്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ നടന്നിട്ടും തെരഞ്ഞെടുക്കപ്പെട്ട എല്ലാ  കുട്ടികളും മത്സരത്തിനെത്തിയത് അക്ഷരമുറ്റത്തിന്റെപ്രസക്തിയെയാാണ് കാണിക്കുന്നത്.

   എണ്ണത്തില്‍ മൂന്നാമതും വായനയുടെ കാര്യത്തില്‍ ഒന്നാമതും നില്‍ക്കുന്ന ദേശാഭിമാനി സമ്പൂര്‍ണ വാര്‍ത്താപത്രമാക്കി, ഒന്നാമതാക്കാനുള്ള ശ്രമം നടക്കുകയാണ്. ഏഴുലക്ഷത്തിലേറെ കോപ്പികളുമായി ഒമ്പത് ജില്ലകളില്‍നിന്ന് പത്രം പുറത്തിറങ്ങുന്നു. ആലപ്പുഴ എഡിഷന്‍ ഉടന്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും എഡിഷന്‍ ആരംഭിച്ച് ദേശാഭിമാനിയെ ഇ എം എസ് ആഗ്രഹിച്ചപോലെ ജനങ്ങളുടെ ആകെ സ്വീകാര്യതയുള്ള പത്രമാക്കും.

ദേശാഭിമാനിക്ക് മുതലാളിയില്ല. ഈ പത്രത്തിന്റെ ഉടമ തൊഴിലാളികള്‍, കര്‍ഷകര്‍, അധ്യാപകര്‍, ജീവനക്കാര്‍, യുവതീയുവാക്കള്‍ തുടങ്ങി സാധാരണക്കാരാണ്. കൃത്യമായ പക്ഷം ദേശാഭിമാനിക്കുണ്ട്. അധ്വാനിക്കുന്നവരുടെയും സാധാരണക്കാരുടെയും പക്ഷത്തും, സാമ്രാജ്യത്വ- ഭരണകൂട ഭീകരതയ്ക്കെതിരെയുമാണ് ഇടതുപക്ഷ ജിഹ്വയായ ദേശാഭിമാനി നിലകൊള്ളുന്നത്. എം വി ഗോവിന്ദന്‍ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »