14 November Wednesday

മുത്തൂറ്റ‌് ഫിൻകോർപിലെ സൂചനാ പണിമുടക്ക‌് മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018



കൊച്ചി
മുത്തൂറ്റ‌് ഫിൻകോർപ‌് ജീവനക്കാർ വ്യാഴാഴ‌്ച നടത്താനിരുന്ന സൂചനാ പണിമുടക്ക‌് മാറ്റി. തിങ്കളാഴ‌്ച ജോയിന്റ‌് ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ചർച്ചയിൽ ജീവനക്കാരുടെ പ്രശ‌്നങ്ങൾ പരിഹരിക്കാമെന്ന‌് മാനേജ‌്മെന്റ‌് നൽകിയ ഉറപ്പിനെത്തുടർന്നാണിത‌്. നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ ഫിൻകോർപിന്റെ കോട്ടയം റീജണിലെ 56 ബ്രാഞ്ചുകളിലെ ജീവനക്കാരാണ‌് പണിമുടക്ക‌് പ്രഖ്യാപിച്ചിരുന്നത‌്. ജൂലൈ ആറിന‌് നടക്കുന്ന യോഗത്തിൽ പ്രശ‌്നങ്ങൾ ചർച്ചചെയ്യാമെന്നും അതുവരെ പണിമുടക്ക‌് മാറ്റിവയ‌്ക്കണമെന്നും മാനേജ‌്മെന്റ‌് പ്രതിനിധി അഭ്യർഥിച്ചു.

ചർച്ചയിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി രതീഷ‌്, അസോസിയേഷൻ മുത്തൂറ്റ‌് ഫിൻകോർപ‌് യൂണിറ്റ‌് സംസ്ഥാന സെക്രട്ടറി ഷിജോയ‌് പോൾ, എം കെ സത്യൻ, മാനേജ‌്മെന്റിനെ പ്രതിനിധീകരിച്ച‌് എച്ച‌്ആർ മാനേജ‌ർ എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top