11 December Tuesday

സിബിഐയുടെ ഡയറക്ടറെ അര്‍ദ്ധരാത്രി നീക്കം ചെയ്ത നടപടി നിയമലംഘനം: പിണറായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 25, 2018

അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഡയറക്ടറെ അര്‍ദ്ധരാത്രി നീക്കം ചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകു. കേന്ദ്രത്തിന്റെ ഇത്തരം നടപടിയിൽ ശക്‌തമായി പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ  പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ
രാജ്യതാല്‍പര്യത്തെ ബാധിക്കുന്ന ഗുരുതരമായ പല അഴിമതി കേസുകളുടെയും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍, അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഡയറക്ടറെ അര്‍ദ്ധരാത്രി നീക്കം ചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണ്.

നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകു.

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നിയമിതനാകുന്ന സിബിഐ ഡയറക്ടര്‍ക്ക് രണ്ടുവര്‍ഷം തല്‍സ്ഥാനത്ത് തുടരാന്‍ നിയമപരമായ അവകാശമുണ്ട്. മാത്രമല്ല നിയമനശുപാര്‍ശ നല്‍കിയ കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമേ സ്ഥലം മാറ്റാനോ നീക്കം ചെയ്യാനോ പാടുള്ളു എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. (ടലരശീിേ 4ആ, ഉലഹവശ ടുലരശമഹ ജീഹശരല ഋമെേയഹശവൊലി അര). ഇതിന്റെ ലംഘനമാണ് നടന്നിട്ടുള്ളത്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട മറ്റൊരു സ്ഥാപനമായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഇതിനു കൂട്ടുനിന്നു എന്നുള്ളത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഈ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top